ചൂട് ചോറിനൊപ്പം ഒരു മാംഗ്ലൂർ സ്പെഷൽ മീൻ കറി
ചേരുവകൾ
തിലാപ്പിയ മുള്ള് ഇല്ലാത്തത് - 500 ഗ്രാം
സവാള ചെറുതായി അരിഞത് - 2
കാശ്‍മീരി മുളകുപൊടി - 3 ടീസ്പൂൺ
പുളി വെള്ളം - 1 /4 കപ്പ്
ഉപ്പ് - രുചി അനുസരിച്ചത്
എണ്ണ - 2 ടേബിൾസ്പൂൺ
താളിക്കുന്നതിന്
എണ്ണ - 1 ടീസ്പൂൺ
കടുക് - 1 ടീസ്പൂൺ
കറിവേപ്പില - 1 തണ്ട്
കായം - 1 /4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് ഇട്ടു പൊട്ടിക്കുക.കറിവേപ്പില ചേർത്ത് ഇളക്കുക.അരിഞ്ഞ സവാള ചേർത്ത് ഗോൾഡൻ ബ്രൗൺ നിറത്തിൽ വഴറ്റുക.മുളകുപൊടിയും പുളിവെള്ളവും ചേർത്ത് രണ്ടു മിനിറ്റ് വേവിക്കുക.വെള്ളം 1 1 /2 കപ്പ്ചേർത്ത് തിളപ്പിക്കുക. ഈ കറിയിൽ മീൻ കഷണങ്ങൾ ചേർത്ത് ഏഴ് മിനിറ്റ് വേവിക്കുക. കായം ഇട്ടു കഴിഞ്ഞാൽ മീൻ കറി ചോറിനൊപ്പം വിളമ്പാം.