മലബാർ സ്റ്റൈൽ കല്ലുമ്മക്കായ ഫ്രൈ

kallummakaya
kallummakaya

ചേരുവകൾ

    കല്ലുമ്മക്കായ
    കാശ്മീരിമുളകുപൊടി
    മഞ്ഞൾപ്പൊടി
    ഗരംമസാല
    കുരുമുളകുപൊടി
    ഉപ്പ്
    കറിവേപ്പില
    വെളിച്ചെണ്ണ
    വെളളം

തയ്യാറാക്കുന്ന വിധം

    കല്ലുമ്മക്കായ നന്നായി വൃത്തിയാക്കിയതിലേയ്ക്കു രണ്ട് ടേബിൾസ്പൂൺ കാശ്മീരിമുളകപൊടി, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ ഗരംമസാല, രണ്ടര ടീസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന്​ ഉപ്പ്, ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് എന്നിവ ചേർത്തിളക്കി അൽപ്പ സമയം മാറ്റിവെയ്ക്കുക.
    ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി അൽപ്പം കറിവേപ്പിലയും മസാല പുരട്ടിയ കല്ലുമ്മക്കായയും ചേർത്തിളക്കി വെള്ളമൊഴിച്ച് അടച്ചു വെച്ച് വേവിക്കുക.
    വെള്ളം വറ്റി വരുമ്പോൾ അൽപ്പം വെളിച്ചെണ്ണയൊഴിച്ച്, കുറച്ച് കുരുമുളകുപൊടി ചേർത്ത് ഇളക്കിയെടുക്കാം. മുകളിലായി കറിവേപ്പില കൂടി ചേർത്തോളൂ. 

Tags