ഇന്ന് മലബാര്‍ സ്‌പെഷ്യല്‍ നെയ്‌ച്ചോര്‍ ആയാലോ

neychor

ആവശ്യമായ സാധനങ്ങൾ
ബിരിയാണി അരി – 2 കപ്പ്
നെയ്യ് – 5 ടീസ്പൂൺ
അണ്ടിപ്പരിപ്പ് – അര കപ്പ്
​ഗ്രാമ്പൂ – 4,5
ചതച്ച കുരുമുളക് – 4,5
ഉണക്കമുന്തിരി – കാൽ കപ്പ്
ചതച്ച ഇഞ്ചി – 1 ടീസ്പൂൺ
ചതച്ച വെളുത്തുളളി – 1 ടീസ്പൂൺ
നാരങ്ങനീര്
സവാള – 2
വഴനയില  – 2
ഏലയ്ക്ക – 4
കറുവാപ്പട്ട – 2
മല്ലിയില – കാൽ കപ്പ്
ഉപ്പ്
തയ്യാറാക്കുന്ന വിധം
അരി കഴുകി വെളളം തോർത്തി വെയ്ക്കുക. ഒരു പാനിൽ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു കോരുക. കൂറച്ചു കൂടി നെയ്യൊഴിച്ച് അരിഞ്ഞ ഉളളി തവിട്ട് നിറത്തിൽ വറുത്തെടുക്കുക.
ഇതും കോരി മാറ്റി വെച്ച ശേഷം അല്പം കൂടി നെയ്യൊഴിച്ച് ​ഗരം മസാലയിനങ്ങളും ഇഞ്ചി വെളുത്തുളളി അരച്ചതും ചേർക്കുക. ഇതിലേക്ക് സവാള അരിഞ്ഞതും ചേർത്ത് വഴറ്റുക. ഇതിലേക്ക് കഴുകിയ അരി ചേർത്ത് ഇളക്കുക.
മല്ലിയിലയും വഴനയിലയും ചേർക്കുക. അരി നികക്കെ വെളളം ഒഴിച്ച് ചെറുതായി ഇളക്കിയ ശേഷം പാത്രം അടച്ചുവെച്ച് അഞ്ച് മിനിറ്റ് (അരിയുടെ വേവിനനുസരിച്ച്) വേവിക്കുക.
വെന്തുകഴി‍ഞ്ഞാൽ പാത്രം തുറന്ന് നാരങ്ങനീര് ഒഴിച്ചു കൊടുക്കുക. വറുത്തു വെച്ച അണ്ടിപ്പരിപ്പും മുന്തിരിയും ഉളളിയും കൊണ്ട് അലങ്കരിച്ച ശേഷം വിളമ്പാം.

Tags