വടക്കേ മലബാറിന്റെ തനതു രുചിയിൽ ഒരു വിഭവം തയ്യാറാക്കാം

google news
AriKadukka

ചേരുവകൾ

കല്ലുമ്മക്കായ – 25 എണ്ണം
പുഴുക്കലരി- അര കിലോ
തേങ്ങ ചിരകിയത് – ഒരു മുറി
പെരും ജീരകം – ഒരു ടേബിൾ സ്പൂൺ
ചുവന്നുള്ളി- അഞ്ചെണ്ണം
ഏലയ്ക്കാ – അഞ്ചെണ്ണം
ഉപ്പ് – പാകത്തിന്
മുളകുപൊടി – രണ്ട് ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു ടേബിൾ സ്പൂൺ
ഗരം മസാലപ്പൊടി – അര ടീസ്പൂൺ
ഇഞ്ചി അരച്ചത് – ഒരു കഷണം
വെളുത്തുള്ളി- എട്ട് അല്ലി (ചതച്ചത്)
എണ്ണ – വറുക്കാൻ വേണ്ടത്

കല്ലുമ്മക്കായ നിറച്ചത്   തയ്യാറാക്കുന്ന വിധം

കല്ലുമ്മക്കായ നല്ലവണ്ണം ഉരച്ചു കഴുകി നെടുകെ പിളർത്ത് ഉള്ളിലെ നാരുകൾ കളഞ്ഞ് വീണ്ടും കഴുകിയെടുക്കുക. ഇത് ഒരു വശം മാത്രമേ തുറക്കാവൂ.

പുഴുക്കലരി ഇളം ചൂടുവെള്ളത്തിൽ നാലു മണിക്കൂർ കുതിർത്ത് വെള്ളം ചേർക്കാതെ നല്ലതുപോലെ അരയ്ക്കുക. അരിമാവിന്റെ കൂടെ തേങ്ങയും പെരുജീരകവും ചുവന്നുള്ളിയും ഏലയ്ക്കയും അരച്ചെടുക്കുക.

ഇത് വലിയ ചെറുനാരങ്ങായുടെ വലിപ്പത്തിലുള്ള ഉരുളകളാക്കി കല്ലുമ്മക്കായയുടെ ഉള്ളിൽ നിറയ്ക്കുക. എന്നിട്ട് ആവി വരുന്ന അപ്പച്ചെമ്പിൽ വച്ച് വേവിച്ചെടുക്കുക.

ചൂടാറിയശേഷം തോടിൽ നിന്നടർത്തി അഴുക്കുള്ള ഭാഗം നീക്കംചെയ്യണം. ശേഷം മുളകുപൊടി, മഞ്ഞൾപൊടി, ഗരം മസാലപ്പൊടി, ഇഞ്ചി അരച്ചത്, വെളുത്തുള്ളി അരച്ചത് എന്നിവ അൽപം വെള്ളത്തിൽ കലക്കിയെടുത്ത് കല്ലുമ്മക്കായ ഓരോന്നും ഇതിൽ മുക്കി ചൂടുള്ള എണ്ണയിൽ വറുത്തു കോരുക.

Tags