ഈവിനിങ് സ്നാക്കായി ഇത് ഉണ്ടാക്കൂ ; കൊതിപ്പിക്കും രുചിയാണ്
![kaikums](https://keralaonlinenews.com/static/c1e/client/94744/uploaded/e64ec56e1edf848be45b54041800c214.gif?width=823&height=431&resizemode=4)
ചേരുവകൾ
മുട്ട - 4 എണ്ണം
നേന്ത്രപ്പഴം - ഒന്ന് വലുത്
മൈദ - -5 ടേബിൾ സ്പൂൺ
പഞ്ചസാര - 3 ടേബിൾ സ്പൂൺ
ഉപ്പ് - ഒരു നുള്ള്
ബദാം -ഒരു ടേബിൾ സ്പൂൺ
നെയ്യ് - 3 ടീസ്പൂൺ
ഏലയ്ക്കാപ്പൊടി - അര ടീസ്പൂൺ
തയാറാക്കുന്ന വിധം
∙ നേന്ത്രപ്പഴം ചെറുതായി മുറിച്ചെടുത്ത് നെയ്യിൽ വഴറ്റി എടുക്കാം
∙ ഇതേ നെയ്യിൽ ബദാം റോസ്റ്റ് ചെയ്യുക (ബദാമിന് പകരം ഇഷ്ടമുള്ള നട്സ് ഉപയോഗിക്കാം )
∙ മാവ് തയാറാക്കാൻ ഒരു വലിയ ബൗൾ എടുത്ത് നാലു കോഴിമുട്ട പൊട്ടിച്ചൊഴിക്കുക. ബീറ്റർ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്യാം. ഇതിലേക്ക് 3 ടേബിൾ സ്പൂൺ പഞ്ചസാരയും ഏലയ്ക്കയും ചേർക്കാം. ഈ കൂട്ടിലേക്ക് 5 ടീസ്പൂൺ മൈദ കുറച്ച് കുറച്ചായി ചേർത്ത് നന്നായി ഇളക്കിയെടുക്കാം. ഒരു നുള്ള് ഉപ്പും വഴറ്റി വെച്ച പഴവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
![](https://keralaonlinenews.com/static/c1e/static/themes/11/94744/4170/images/new-shopprix-ad.jpg)
കായ്ക്കുംസ് തയാറാക്കാൻ നോൺസ്റ്റിക്ക് പാനിൽ മൈദ തടവികൊടുക്കുക. ഇതിലേക്ക് തയാറാക്കിയ മാവ് ഒഴിക്കാം. പാൻ ചൂടായിക്കഴിഞ്ഞാൽ ഇത് പഴയൊരു ദോശക്കല്ല് വച്ച് അതിനുമുകളിലേക്ക് മാറ്റി വയ്ക്കണം. ചെറു തീയിൽ 25 മിനിറ്റ് വേവിച്ചെടുക്കാം.