മലബാർ വിഭവങ്ങളിൽ പ്രധാനി; തേങ്ങാച്ചോർ തയ്യാറാക്കാം
കൈമ അരി – 3 ഗ്ലാസ്
വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
ചെറിയ ഉള്ളി – 10
പച്ചമുളക് – 3
ഗ്രാമ്പു, ഏലയ്ക്ക, കറുവാപ്പട്ട, ബേ ലീവ്സ്, കറിവേപ്പില - ആവശ്യത്തിന്
വെള്ളം – 4 1/2 ഗ്ലാസ്
ഉപ്പ് – ആവശ്യത്തിന്
തേങ്ങാപ്പാൽ – 1 ഗ്ലാസ്
അലങ്കരിക്കാൻ
എണ്ണ – 2 ടേബിൾ സ്പൂൺ
തേങ്ങ ചിരണ്ടിയത് – 1 ചെറിയ ബൗൾ നിറയെ
പിസ്ത – 50 ഗ്രാം, വറുത്തു പൊടിച്ചത്
തയാറാക്കുന്ന വിധം
ബിരിയാണി തയാറാക്കാനുള്ള പാത്രം ചൂടായിക്കഴിയുമ്പോൾ എണ്ണയൊഴിച്ച് ചെറിയഉള്ളി, പച്ചമുളക്, ഗരം മസാലക്കൂട്ടും ചേർത്തു വഴറ്റണം. നന്നായി വഴന്ന ശേഷം ഇതിലേക്കു വെള്ളം ഒഴിച്ച് തിളപ്പിക്കാൻ വയ്ക്കണം. ആവശ്യത്തിന് ഉപ്പും വെള്ളത്തിൽ ചേർക്കണം. വെള്ളം തിളച്ചു കഴിഞ്ഞ് ഇതിലേക്കു തയാറാക്കി വച്ച തേങ്ങാപ്പാൽ ഒഴിച്ച് കഴുകിവാരിയ ബിരിയാണി അരിയും ചേർക്കാം. പാത്രം മൂടിവച്ച് വേവിച്ചെടുക്കണം.ചോറ് വെന്തു കഴിഞ്ഞാൽ ഇതിലേക്കു വറുത്ത തേങ്ങയും പിസ്തയും ചേർത്ത് കഴിക്കാം.