ബ്രേക്ക്ഫാസ്റ്റിന് റവ ദോശ ഈസിയായി തയ്യാറാക്കാം
rava dosa

ബ്രേക്ക്ഫാസ്റ്റിന് ദോശ ഉണ്ടാക്കാറില്ലേ..ഇനി മുതൽ റവ കൊണ്ടുള്ള ദോശ തയ്യാറാക്കിയാലോ.. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്നതും അതൊടൊപ്പം ഹെൽത്തിയുമാണ് റവ ദോശ. ഇനി എങ്ങനെയാണ് റവ ദോശ തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

റവ                              1 കപ്പ്
അരിപ്പൊടി              ഒരു കപ്പ്
മെെദ                     കാൽ കപ്പ് ‌
പച്ചമുളക്               2 എണ്ണം (ചെറുതായി അരിഞ്ഞത്)
ഇഞ്ചി                     1 ചെറിയ കഷ്ണം(ചെറുതായി അരിഞ്ഞത്)
കറിവേപ്പില              ഒരു തണ്ട് ചെറുതായി അരിഞ്ഞത്
കുരുമുളകുപൊടി     കാൽ ടീസ്പൂൺ
മല്ലിയില അരിഞ്ഞത്  ആവശ്യത്തിന്
സവാള                    2 എണ്ണം (പൊടിയായി അരിഞ്ഞത്)

തയ്യാറാക്കുന്ന വിധം...

മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ചേർത്ത് നന്നായി യോജിപ്പിക്കുക.  ശേഷം ഒരു കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് 10 മിനിറ്റ് മാറ്റി വയ്ക്കുക.  ദോശമാവ് പരുവത്തിലാക്കി എടുക്കുക. ശേഷം ഒരു ദോശ പാനിൽ മാവ് ഒഴിച്ച് കൊടുക്കുക. അൽപം നെയ്യും പുറത്ത് ഒഴിക്കുക. രണ്ട് വശവും നന്നായി മൊരിച്ചെടുക്കുക. ചൂടോടെ ചട്നിക്കൊപ്പം കഴിക്കാം.

Share this story