രുചിയൂറും റാഗി ലഡു തയ്യാറാക്കാം

google news
chocolate laddu

ശരീരത്തിലെ എൽഡിഎൽ കൊളസ്ട്രോൾ അഥവാ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന വിഭവമാണ് റാ​ഗി . അമിതവണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും റാ​ഗി മികച്ച ഭക്ഷണമാണ്. കാത്സ്യം സമ്പുഷ്ടമായ റാ​ഗി എല്ലുകളുടെ ആരോ​ഗ്യത്തിനും മികച്ചതാണ്.ഇന്ന് നമുക്ക് അടിപൊളി റാഗി ലഡു തയ്യാറാക്കാം ..

വേണ്ട ചേരുവകൾ...

റാഗി മാവ്              1 കപ്പ്
കശുവണ്ടി              1 പിടി
വെള്ളം                  അരകപ്പ്
ശർക്കര                  150 ​ഗ്രാം
ഏലയ്ക്ക             4 എണ്ണം പൊടിച്ചത്
നെയ്യ്                       ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാൻ കുറച്ച് നെയ്യൊഴിച്ച് ചൂടാക്കി റാഗി മാവ് ചേർത്ത് ചെറിയ തീയിൽ 5 മിനിറ്റ് വറുത്ത് എടുക്കുക. ശേഷം ഒരു പാൻ കുറച്ച് നെയ്യൊഴിച്ച് ചൂടാക്കി കശുവണ്ടി വറുത്ത് മാറ്റി വയ്ക്കുക. ഒരു പാത്രം കുറച്ച് വെള്ളമൊഴിച്ച് ചൂടാക്കി ശർക്കര ചേർത്ത് ശർക്കര ഉരുകുന്നത് വരെ ഇളക്കുക. ശർക്കര ഉരുകി കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യുക. ശേഷം ശർക്കര സിറപ്പ് അരിച്ചെടുത്ത് മാറ്റിവയ്ക്കുക. ഒരു വലിയ പാത്രത്തിൽ റാഗി മാവ് എടുത്ത്, വറുത്ത കശുവണ്ടി, ഏലക്കയ്പ്പൊടി, ശർക്കര പാനി, നെയ്യ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം ഒരു ചെറിയ ഭാഗം എടുത്ത് അതിൽ നിന്ന് ചെറിയ ഉരുളകളാക്കുക. ആരോഗ്യകരവും രുചികരവുമായ റാഗി ലഡൂ തയ്യാർ... 

Tags