ബീറ്റ്റൂട്ട് ഹൽവ തയ്യാറാക്കിയാലോ...?
halwa

ആരോഗ്യസമ്പുഷ്ടമായ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. നിത്യവും ആഹാരത്തിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് ഹൃദയത്തിന്റെ ശരിയായ പ്രവർത്തനത്തിന് ഏറെ സഹായകമാണ്. രോഗപ്രതിരോധ ശേഷിയ്ക്ക് അത്യന്താപേക്ഷിതമായ ഒന്നാണ് ആന്റിഓക്സിഡന്റുകൾ. ബീറ്റ്റൂട്ടിൽ ബീറ്റാ സിയാനിൻ അടങ്ങിയിരിക്കുന്നു.

ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കുറയ്ക്കാൻ ഇത് ഏറെ സഹായിക്കുന്നു. ബീറ്റ്റൂട്ട് കൊണ്ട് തോരനും അച്ചാറും  കിച്ചടിയുമൊക്കെ തയ്യാറാക്കാറുണ്ടല്ലോ... ഇനി മുതൽ ബീറ്റ്റൂട്ട് കൊണ്ട് ഹൽവയും ഈസിയായി തന്നെ തയ്യാറാക്കാം...എങ്ങനെയാണ് ബീറ്റ്റൂട്ട് ഹൽവ ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

മെെദ                 5 സ്പൂണ്‍
നെയ്യ്               ആവശ്യത്തിന്
ബീറ്റ്‌റൂട്ട് ജ്യൂസ്   1 വലിയ കപ്പ്
തേങ്ങ                അര കപ്പ് നെയ്യില്‍ വറുത്തത്
പഞ്ചസാര         ആവിശ്യത്തിന്

തയ്യാറാക്കുന്ന വിധം....

ബീറ്റ്‌റൂട്ട് ജ്യൂസില്‍ മൈദ കുറച്ചു കുറച്ചു ഒഴിച്ചു കലക്കി വയ്ക്കുക. കട്ട ഉണ്ടാവരുത്. അതില്‍ ഒരു നുള്ള് ഉപ്പ് ചേര്‍ത്ത് ഇളക്കുക. കട്ടിയുള്ള ഒരു പത്രത്തില്‍ കലക്കിയ മാവ് ഒഴിച്ചു ഇളക്കികൊടുക്കുക. മാവ് തിളയ്ക്കുന്ന സമയം നെയ്യ് അല്പം ചേര്‍ക്കുക. ശേഷം തീ കുറച്ചു വച്ച് ഇളക്കി കൊണ്ടിരിക്കുക. ഇടയ്ക്ക് നെയ്യ് ഒഴിച്ചു കൊടുക്കുക. പാത്രത്തില്‍ നിന്നു വിട്ടു വരുന്നത് വരെ ഇളക്കുക. ശേഷം ഒരു പാത്രത്തില്‍ നെയ്യ് തടവി വയ്ക്കുക. അതിലേക്കു തേങ്ങ നെയ്യില്‍ വറുത്തത് ഇടുക. അതിലേക്കു ഹലുവ ഒഴിച്ചു സെറ്റ് ആയതിനു ശേഷം മുറിച്ച് കഴിക്കുക.

Share this story