ദോശ കഴിച്ച് മടുത്തോ ? റവ ഉപയോഗിച്ച് ക്രിസ്പി പൂരി ഉണ്ടാക്കാം

google news
poori

ചേരുവകള്‍

റവ 1 ഗ്ലാസ്

വെള്ളം 1/2 ഗ്ലാസ്

ഉപ്പ് ആവശ്യത്തിന്

എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ഗ്ലാസ് റവ കുറച്ച് കുറച്ചായി പൊടിച്ചെടുക്കണം.

അതിലേക്ക് ഉപ്പും രണ്ട് ടേബിള്‍സ്പൂണ്‍ ഓയിലും കൂടെ ചേര്‍ത്ത് ഒന്ന് മിക്‌സ് ചെയ്‌തെടുക്കണം.

അര ഗ്ലാസ് വെള്ളം കുറേശ്ശേ ആയിട്ട് ചേര്‍ത്ത് നല്ലതുപോലെ കുഴച്ചെടുക്കണം.

പൂരിക്ക് ഗോതമ്പു മാവ് കുഴച്ച് എടുക്കുന്ന പോലെ എടുത്തതിനുശേഷം 5 മിനിറ്റ് മാറ്റി വയ്ക്കാം.

ശേഷം ചെറിയ ബോള്‍സ് ആക്കി പൂരിക്ക് പരത്തിയെടുക്കുക.
 

Tags