കറുമുറെ കൊറിക്കാന്‍ കിടിലനാണ് ഈ പലഹാരം

MadhuraSeva
MadhuraSeva


ചേരുവകൾ

കടലമാവ് – രണ്ട് കപ്പ്

ഉപ്പ് – ആവശ്യത്തിന്

നെയ്യ് – ഒരു ടേബിൾസ്പൂൺ

വെള്ളം – ആവശ്യത്തിന്

വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

പഞ്ചസാര – മുക്കാൽ കപ്പ്

വെള്ളം – കാൽ കപ്പ്

ഏലയ്ക്കാപ്പൊടി – ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം

കടലമാവിലേക്ക് ഉപ്പും നെയ്യും ചേർത്ത് യോജിപ്പിക്കുക.

ഇതിലേക്ക് വെള്ളം അൽപാൽപം ഒഴിച്ച് കുഴച്ചെടുക്കുക.

സേവാനാഴിയിൽ മധുര സേവയുടെ അച്ച് ഇട്ടു മാവു നിറയ്ക്കുക.

വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് മാവ് പിഴിയുക.

കുറച്ചുക‍ഴിഞ്ഞ് തിരിച്ചുംമറിച്ചും ഇട്ട് ഇളം ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക

തയാറാക്കിയ സേവ ചെറിയ കഷണങ്ങളാക്കി ഒടിച്ചു വയ്ക്കുക.

പഞ്ചസാരയും വെള്ളവും ഏലയ്ക്കാപ്പൊടിയും കൂടി തിളപ്പിക്കുക.

നൂൽ പരുവത്തിലുള്ള പാനി ആവുമ്പോൾ തീ ഓഫ് ചെയ്യുക

ഇതിലേക്ക് വറുത്തുവച്ചിരിക്കുന്ന സേവ ചേർത്ത് ഇളക്കുക.

പഞ്ചസാര കട്ടിയായി സേവയിൽ പൊതിഞ്ഞു വരുന്ന പരുവം വരെ കൈ എടുക്കാതെ തുടരെ ഇളക്കിക്കൊണ്ടിരിക്കണം

Tags