ചായക്കൊപ്പം കഴിക്കാൻ വട്ടയപ്പം ആയാലോ

google news
vattayappam

വേണ്ട ചേരുവകൾ...

അരിപ്പൊടി                 അരക്കപ്പ് 
ചോറ്                        2 ടേബിൾസ്പൂൺ 
തേങ്ങ ചിരവിയത്    കാൽ മുറി
പഞ്ചസാര               3 ടേബിൾസ്പൂൺ 
യീസ്റ്റ്                          1/2 ടീസ്പൂൺ 
ഉപ്പ്                                ഒരു നുള്ള്

 വട്ടയപ്പം  തയ്യാറാക്കുന്ന വിധം...

ആദ്യം അരിപ്പൊടി പാകത്തിന് വെള്ളം ഒഴിച്ച് യോജിപ്പിച്ചെടുക്കുക. അധികം ലൂസ് ആയിപ്പോകാതെ ശ്രദ്ധിക്കുക. മിക്സിയിൽ ചോറും ചിരകിയ തേങ്ങയും യോജിപ്പിച്ചു വച്ച അരിപ്പൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക. 

ശേഷം യീസ്റ്റും പഞ്ചസാരയും ചേർത്ത് വീണ്ടും അരച്ചെടുക്കുക. വട്ടയപ്പത്തിന്റെ മാവ് റെഡി ആയി. നാല് മണിക്കൂർ മാവ് പൊങ്ങാൻ വേണ്ടി വയ്ക്കുക. 

നാല് മണിക്കൂറിന് ശേഷം പൊങ്ങിയ മാവ് വട്ടയപ്പം ഉണ്ടാക്കാൻ പോകുന്ന പാത്രത്തിൽ അല്പം വെളിച്ചെണ്ണ തടവിയതിന് ശേഷം മാവ് ഒഴിച്ച് കൊടുക്കുക. ശേഷം ആവി കയറ്റി എടുക്കുക.

Tags