മനസും വയറും നിറയാൻ ഇത് കഴിച്ചാൽ
Aug 8, 2024, 09:15 IST
ആവശ്യമുള്ള സാധനങ്ങൾ
ബ്രെഡ്- 10 കഷ്ണം
ബട്ടർ- 2 ടീസ്പൂൺ
സവാള-1
തക്കാളി -1
കാപ്സിക്കം-1
പിസ സോസ്- അര കപ്പ്
ചീസ് ഗ്രേറ്റ് ചെയ്തത്- അര കപ്പ്
തയാറാക്കുന്ന വിധം
ബ്രെഡ് കഷ്ണങ്ങളിൽ ബട്ടറും പിസ സോസും പുരട്ടുക.സവാളയും തക്കാളിയും കാപ്സിക്കവും കനം കുറച്ചരിഞ്ഞ് ബ്രഡിന് മുകളിൽ വയ്ക്കുക.ഇതിന് മുകളിൽ ഗ്രേറ്റ് ചെയ്ത ചീസ് വിതറുക.മൈക്രോവേവ് ഓവൻ 250 ഡിഗ്രി ഫാരൻഹീറ്റിൽ ചൂടാക്കണം.ബ്രഡ് കഷ്ണങ്ങൾ ഓവനിൽ വെച്ച് ഇളം ബ്രൗൺ നിറമാകുന്നതു വരെ വേവിക്കണം.സ്വാദിഷ്ടമായ ബ്രെഡ് പിസ റെഡി .