കറിയൊന്നും ഇല്ലെങ്കിലും വയറ് നിറയെ കഴിക്കാം ഈ ഐറ്റം

TomatoRice

ചേരുവകൾ

സവാള ചെറുതായി അരിഞ്ഞത്- ഒന്ന്
പച്ചമുളക് ചെറുതായി അരിഞ്ഞത്- മൂന്നെണ്ണം
കറിവേപ്പില- ഒരു തണ്ട്
മല്ലിയില – ആവശ്യമെങ്കിൽ അൽപം
ഉഴുന്ന് – ഒരു ടീസ്പൂൺ
ജീരകം- കാൽ ടീസ്പൂൺ
കടുക് – അര ടീസ്പൂൺ
വറ്റൽ മുളക് – ഒന്ന്, പൊട്ടിച്ചത്
മഞ്ഞൾപ്പൊടി – ഒരു നുള്ള്
തക്കാളി ചെറുതായി അരിഞ്ഞത്- രണ്ടെണ്ണം
ഉപ്പ് – ആവശ്യത്തിന്
ചോറ്- ഇഷ്ടമുള്ള അരി ഉപയോഗിയ്ക്കാം. നീളൻ അരിയാണെങ്കിൽ നന്ന്

തക്കാളിച്ചോറ് തയ്യാറാക്കുന്ന വിധം

ഒരു ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാക്കി കടുകും ഉഴുന്നും വറ്റൽമുളകും ജീരകവും താളിക്കുക. സവാളയും പച്ചമുളകും കറിവേപ്പിലയും ഇട്ട് വഴറ്റുക. ശേഷം മഞ്ഞൾപ്പൊടി ചേർക്കുക. ഇനി തക്കാളിയിട്ട് വഴറ്റാം. അതിനു ശേഷം ഉപ്പിടുക. ഇനി ചോറ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അവസാനമായി മല്ലിയില വിതറാം.

Tags