ബേക്കറിയിൽ നിന്ന് കിട്ടുന്ന അതെ രുചിയിൽ ഈ പലഹാരം വീട്ടിൽ തയ്യാറാക്കാം

google news
jalebi

ആവശ്യമായ വസ്തുക്കള്‍,

മൈദ – ഒരു കപ്പ്

മഞ്ഞള്‍പൊടി – ഒരു നുള്ള്

പഞ്ചസാര – ഒരു കപ്പ്

ചെറുനാരങ്ങ -പകുതി

 ജിലേബി തയ്യാറാക്കുന്ന വിധം.

മൈദയും മഞ്ഞള്‍പ്പൊടിയും വെള്ളത്തില്‍ കലക്കി (ദോശമാവിന്റെ അയവില്‍) ഒരു നൂള്ള് യീസ്റ്റ് ചേര്‍ത്ത് 1 മണിക്കൂര്‍ വെക്കുക. മണിക്കൂറിന് ശേഷം 1 കപ്പ് പഞ്ചസാര ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു പകുതി ചെറുനാരങ്ങയുടെ നീര് ചേര്‍ത്ത്  നൂല്‍പരുവത്തില്‍ പാനിയാക്കുക ഈ പഞ്ചസാര പാനി ചെറിയ തീയില്‍ അടുപ്പില്‍ തന്നെ വെക്കുക ജിലേബിയുടെ മാവ് ഒരു സോസ് ബോട്ടിലില്‍ ഒഴിക്കുക തിളയ്ക്കുന്ന എണ്ണയിലേക്ക് ജിലേബിയുടെ ഷേപ്പില്‍ പിഴിഞ്ഞ് പൊരിച്ച് എടുക്കണം ഇതിനെ പെട്ടെന്നു തന്നെ പഞ്ചസാരലായിനിയില്‍ മുക്കി 2 മിനിറ്റ് കഴിഞ്ഞ് പുറത്തേക്ക് എടുക്കുക (മധുരത്തിന് അനുസരിച്ച് സമയം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം) ചൂടുള്ള ജിലേബി റെഡി.

Tags