പൈനാപ്പിൾ കൊണ്ട് സ്‌പെഷ്യൽ റൈസ് തയ്യാറാക്കിയാലോ

SausagePineappleRice
SausagePineappleRice

ആവശ്യമുള്ള സാധനങ്ങൾ

    ബസ്മതി അരി - 1 കപ്പ്
    പൈനാപ്പിൾ അരിഞ്ഞത് - 1 കപ്പ്
    സോസേജ് അരിഞ്ഞത് - 1 കപ്പ്
    കാപ്‌സിക്കം അരിഞ്ഞത് - 1/2 കപ്പ്
    സവാള/സ്‌കാലിയൻ(scallion) അരിഞ്ഞത് - 1/4 കപ്പ്
    വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിൾസ്പൂൺ
    സ്പ്രിംഗ് ഒനിയൻ അരിഞ്ഞത് - 1/4 കപ്പ്
    കുരുമുളക് പൊടി - 1/2 ടേബിൾസ്പൂൺ
    ചില്ലി സോസ് - 1 1/2 ടേബിൾസ്പൂൺ
    സോയ സോസ് - 1 ടേബിൾസ്പൂൺ
    വെജിറ്റബിൾ ഓയിൽ - 2 ടേബിൾസ്പൂൺ
    ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

ബസ്മതി അരി ഉപ്പ് ചേർത്ത് വേവിച്ച് വയ്ക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞ വെളുത്തുള്ളി, സവാള ചേർത്ത് വഴറ്റുക. അതിലേക്ക് അരിഞ്ഞ സോസജ് ചേർത്ത് 5 മിനുട്ട് വഴറ്റുക. ശേഷം സോസുകൾ ചേർത്ത് കൊടുക്കാം. അതിലേക്ക് അരിഞ്ഞ കാപ്‌സിക്കം ചേർത്ത് 1 മിനുട്ട് വഴറ്റിയ ശേഷം വേവിച്ച് വച്ച ചോറ് ചേർത്ത് നന്നായി യോജിപ്പിക്കുക. അരിഞ്ഞ പൈനാപ്പിൾ കൂടെ ചേർത്ത് 5 മിനുട്ട് തീ കൂട്ടി വച്ച് ഇളക്കി കൊടുക്കുക.

കുരുമുളക് പൊടി കൂടെ ചേർത്ത് കൊടുക്കുക. ആവശ്യമെങ്കിൽ അൽപം ഉപ്പ് ചേർത്ത് കൊടുക്കാം. അരിഞ്ഞ സ്പ്രിംഗ് ഒനിയൻ മുകളിൽ വിതറി അടുപ്പിൽ നിന്നും മാറ്റാം. സോസേജ് പൈനാപ്പിൾ റൈസ്  ചൂടോടെ വിളമ്പുക.

Tags