ചോറിനൊപ്പം ഈ കറി തയ്യാറാക്കി നോക്കു

Rasam

ഇരുമ്പന്‍ പുളി – 6 എണ്ണം
സവാള – 1 ചെറുത്
കറിവേപ്പില
ഉപ്പ്
ഉലുവ – ഒരു നുള്ള്
കുരുമുളക് ചതച്ചത്- 1/4 ടീസ്പൂണ്‍
വെള്ളം – 2 കപ്പ്
ശര്‍ക്കര – 1/4 ടീസ്പൂണ്‍
മുളകു പൊടി-1/4 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
ഉണക്ക മുളക് – 2 എണ്ണം
കായപ്പൊടി – ആവശ്യത്തിന്
കടുക് – 1/4 ടീസ്പൂണ്‍
ശര്‍ക്കര – 1/4 ടീസ്പൂണ്‍
വെളിച്ചെണ്ണ – 2 ടീസ്പൂണ്‍

 രസം പാചകം ചെയ്യുന്ന വിധം

ഒരു പാന്‍ വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് ഇട്ട് പൊട്ടിക്കണം. ഇതിലേക്ക് ഉലുവ, ഉണക്കമുളക് എന്നിവ ചേര്‍ത്ത് മൂപ്പിച്ച ശേഷം പൊടിയായി അരിഞ്ഞ സവാള, കറിവേപ്പില, വട്ടത്തില്‍ അരിഞ്ഞ പുളിയും ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് മൂപ്പിച്ച ശേഷം വെള്ളം ചേര്‍ത്ത് തിളപ്പിക്കണം.
തിള വന്ന് കഴിയുബോള്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്തു കൊടുക്കണം.
അതിന് ശേഷം കായപ്പൊടിയും കുരുമുളക് ചതച്ചതും ചേര്‍ത്ത് ഇളക്കണം വാങ്ങുന്നതിന് മുന്‍പ് ശര്‍ക്കര കൂടി ചേര്‍ത്ത് ഇളക്കി യോജിപ്പിച്ചതിന് ശേഷം വിളമ്പാം.

Tags