ബേക്കറിയിലെ അതെ രുചിയിൽ വിഭവം ഇതാ

google news
Rasmalai

ചേരുവകൾ

പാൽ -ഒരു ലിറ്റർ
പഞ്ചസാര- മൂന്ന് ടേബിൾ സ്പൂൺ
കുങ്കുമപ്പൂവ്- ഒരു നുള്ള്
ഏലയ്ക്കാപ്പൊടി- കാൽ ടീസ്പൂൺ
പിസ്ത,ബദാം- (ചെറിയ കഷ്ണങ്ങളാക്കിയത്) മൂന്ന് ടേബിൾ സ്പൂൺ

റസ്മലായ്  തയ്യാറാക്കുന്ന വിധം 

പാറ്റിയുണ്ടാക്കാനുള്ള പാൽ തിളപ്പിക്കണം. തിളച്ച് വരുമ്പോൾ അതിലേയ്ക്ക് നാരങ്ങ നീര് ഒഴിക്കണം. പാൽ പിരിഞ്ഞുവരും. ഇത് പതിയെ ഇളക്കി മുഴുവനായും പിരിച്ചെടുക്കണം. ഈ മിശ്രിതം ഒരു വൃത്തിയുള്ള മസ്ലിൻതുണിയിലേയ്ക്ക് ഒഴിച്ച് അരിച്ചെടുക്കണം.

ഇതിലേയ്ക്ക് തണുത്ത വെള്ളം ഒഴിച്ച് നാരങ്ങയുടെ രുചി നീക്കം ചെയ്യാം. വെള്ളം പോകാനായി തുണിയിൽ 30 മിനിട്ട് നേരം കൂടി ഇതിരിക്കണം. ശേഷം ഇത് തുണിയിൽ നിന്നും പുറത്തെടുത്ത് കോൺ ഫ്‌ളോറും ചേർത്ത് ചെറിയ ബോളുകളാക്കിയശേഷം പാറ്റിയുടെ രൂപത്തിൽ പരത്തിയെടുക്കണം.

റബ്രിയ്ക്കായി പാൽ തിളപ്പിച്ച് ഇതിലേയ്ക്ക് പഞ്ചസാര, കുങ്കുമപ്പൂവ്, പിസ്ത, ബദാം എന്നിവ ചേർക്കണം. പാൽ തിളപ്പിച്ച് പകുതിയാക്കി വറ്റിച്ചെടുത്തണം.

ശേഷം ഒരു കപ്പ് പഞ്ചസാര രണ്ടര കപ്പ് വെള്ളത്തിൽ പാനിയാക്കി രണ്ട് ഏലയക്കയും ചേർത്തുവെയ്ക്കണം. ഇതിലേയ്ക്ക് പനീർ പാറ്റി ഇട്ട് 15 മിനിട്ട് ചെറിയ തീയിൽ വേവിക്കണം. ശേഷം അടുപ്പത്ത് നിന്നും മാറ്റി 15 മിനിട്ട് വീണ്ടും അടച്ചു വെയ്ക്കണം.

ശേഷം ചൂട് കുറയുമ്പോൾ പാറ്റിയെടുത്ത് അതിലധികമുള്ള വെള്ളം അമർത്തി കളയണം. ഇവ ഒരു പാത്രത്തിൽ നിരത്തിയശേഷം റബ്രി( കുറുക്കിയെടുത്ത പാൽ) ഒഴിച്ച് ഫ്രിഡ്ജിൽ നാലുമണിക്കൂർ തണുക്കാൻ വെയ്ക്കുക. ശേഷം രുചിയോടെ വിളമ്പാം.

Tags