ഉരുളക്കിഴങ്ങ് ഇരിപ്പുണ്ടേൽ ഈ ഐറ്റം ഇപ്പോൾ തന്നെ തയ്യാറാക്കൂ

PotatoChili
PotatoChili


ചേരുവകൾ:

ഉരുളക്കിഴങ്ങ്: അഞ്ചെണ്ണം, നീളത്തിൽ മുറിച്ചത്
ഉള്ളി- ഒന്ന്, ചെറുതായി മുറിച്ചത്
ഇഞ്ചി- ഒരു ടേബിൾസ്പൂൺ
വെളുത്തുള്ളി- അരിഞ്ഞത്, ഒരു ടേബിൾസ്പൂൺ
സോയ സോസ്- ഒരു ടേബിൾസ്പൂൺ
ടൊമാറ്റോ കെച്ചപ്പ്- ഒരു ടേബിൾസ്പൂൺ
മുളകുപൊടി- ഒരു ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
കോൺഫ്‌ളോർ- രണ്ടു ടേബിൾസ്പൂൺ
എണ്ണ- ഒരു ടേബിൾസ്പൂൺ

ഉരുളക്കിഴങ്ങ് ചില്ലി തയ്യാറാക്കുന്നവിധം:

ഉരുളക്കിഴങ്ങ് സ്വർണ നിറമാകുംവരെ വറുക്കുക. ശേഷം മാറ്റിവെക്കുക.

ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് ഇളക്കുക. ശേഷം സവാള ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.

സോയ സോസ്, കെച്ചപ്പ്, വെള്ളം എന്നിവ ചേർത്ത് തിളപ്പിക്കുക. ശേഷം വറുത്തുവെച്ച ഉരുളക്കിഴങ്ങ് ചേർത്ത് മിക്‌സ് ചെയ്യാം. കോൺഫ്‌ളോർ വെള്ളത്തിൽ ചേർത്ത് നന്നായി മിക്‌സ് ചെയ്ത് ഇതിലൊഴിക്കാം.

Tags