മധുരം ഇഷ്ടമാണോ കുട്ടികൾക്ക് എന്നാൽ ഇത് തയ്യാറാക്കി കൊടുക്കൂ

google news
PanineerPetti

ആവശ്യമുള്ള സാധനങ്ങൾ

1 .മൈദ: ഒരു കപ്പ്
മുട്ട: രണ്ട്
പാൽ: അര കപ്പ്
ഉപ്പ്: പാകത്തിന്

ഫില്ലിങ്ങിന്:

2 . മുട്ട: 3
തേങ്ങ: 2 ടേബിൾസ്പൂൺ
പഞ്ചസാര: 2 ടേബിൾസ്പൂൺ
ഏലക്കായപ്പൊടി: ഒരു ചെറിയ സ്പൂൺ
അണ്ടിപ്പരിപ്പ്: 10
ഉണക്കമുന്തിരി: 10
നെയ്യ്: ഒരു സ്പൂൺ

3 .പഞ്ചസാര: 2 ടേബിൾസ്പൂൺ
ഏലക്കായപ്പൊടി: ഒരു നുള്ള്
റോസ്‌വാട്ടർ: 1 സ്പൂൺ

 പനിനീർപെട്ടി തയ്യാറാക്കുന്ന വിധം:

ഒന്നാമത്തെ ചേരുവകൾ മിക്‌സ് ചെയ്ത് കട്ടി കുറഞ്ഞ മാവാക്കുക. പാനിൽ നെയ്യൊഴിച്ച് തേങ്ങാ വറുക്കുക. ഇതിലേക്ക് അണ്ടിപ്പരിപ്പ്, മുന്തിരി ,പഞ്ചസാര ഇവ ചേർത്തിളക്കി മുട്ട പൊട്ടിച്ച് ഒഴിച്ച് ചിക്കിയെടുക്കുക.

മൂന്നാമത്തെ ചേരുവകൾ കുറച്ച വെള്ളമൊഴിച്ചു തിളപ്പിച്ചു പാനിയാക്കുക. പാനിൽ മാവൊഴിച്ചു ഒരു ചെറിയ ദോശ ചുട്ടെടുക്കുക . ഇതിൽ കൂട്ട് വെച്ചു നാലു സൈഡും മടക്കുക. പിന്നെ ഒരു വലിയ ദോശ ചുടുക. ഇതിൽ കുറച്ചു കൂട്ടു നിരത്തി ആദ്യം മടക്കി വെച്ച ദോശ ഇതിൽ വെച്ചു പിന്നെയും മടക്കുക ഇതിന്റെ മുകളി ചെറിയ വരയിട്ട് പഞ്ചസാര പാനി ഒഴിക്കുക

Tags