വീട്ടിൽ പാൽ ഇരുപ്പുണ്ടോ; എന്നാൽ ഈ പലഹാരം തയ്യാറാക്കി നോക്കൂ

google news
palkova

ചേരുവകള്‍:

മില്‍ക്ക്‌മെയ്ഡ്: 400മില്ലി
തൈര്: മൂന്ന് ടേബിള്‍ സ്പൂണ്‍
നെയ്യ്: ഒരു ടീസ്പൂണ്‍

 
പാല്‍ കോവ തയ്യാറാക്കുന്ന വിധം:

മൈക്രോവേവിലാണ് ഇതു തയ്യാറാക്കുന്നത്. ഒരു വലിയ ബൗള്‍ എടുക്കുക. അതിലേക്ക് മില്‍ക്ക്‌മെയ്ഡും തൈരും ഒഴിച്ച് നന്നായി മിക്‌സ് ചെയ്യുക. മൈക്രോവേവില്‍ ഇതു രണ്ടുമിനിറ്റ് വെക്കുക.

പുറത്തെടുത്തശേഷം നന്നായി മിക്‌സ് ചെയ്യുക. വീണ്ടും രണ്ടുമിനിറ്റ് ഓവനില്‍വെക്കുക. പുറത്തെടുത്തശേഷം ശേഷം നെയ്യ് ഒഴിച്ച് നന്നായി മിക്‌സ് ചെയ്യുക.

വീണ്ടും രണ്ടുമിനിറ്റ് മൈക്രോവേവില്‍ വെക്കുക. നന്നായി മിക്‌സ് ചെയ്തു നോക്കിയാല്‍ അതില്‍ നിന്നും വെള്ളം വേറിട്ടു നില്‍ക്കുന്നായി കാണാം. വീണ്ടും ഇത് മൈക്രോവേവില്‍ രണ്ടുമിനിറ്റ് വെച്ചശേഷം പുറത്തെടുത്ത് നന്നായി മിക്‌സ് ചെയ്യുക. കുറച്ചുകൂടി തിക്കായി കാണാം. വെള്ളം അവശേഷിക്കാത്തത്ര തിക്കായെങ്കില്‍ നിങ്ങള്‍ക്ക് കോവയായി ഉപയോഗിക്കാം. ഇല്ലെങ്കില്‍ ഒരു തവണ കൂടി മൈക്രോവേവില്‍വെച്ച് മുമ്പു ചെയ്തതുപോലെ ചെയ്യാം.
 

Tags