ഇന്നത്തെ ചായക്കടി ഇത് ആയാലോ

oatstikki


ചേരുവകൾ:
റോൾഡ് ഓട്ട്സ് – 1 കപ്പ്
പനീർ – ¼ കപ്പ് (ചെറുതായി അരിഞ്ഞത്)
കാരറ്റ് – ¼ കപ്പ് (ചെറുതായി അരിഞ്ഞത്)
ഉരുളക്കിഴങ്ങ് – ½ കപ്പ് (പുഴുങ്ങി ഉടച്ചത്)
മല്ലിയില – 2 ടേബിൾസ്പൂൺ (നന്നായി അരിഞ്ഞത്)
മുളകുപൊടി – 1 ടീസ്പൂൺ
നാരങ്ങാ നീര് – 1 ടീസ്പൂൺ
ഇഞ്ചി അരച്ചത് – 1½ ടീസ്പൂൺ
പച്ചമുളക് അരച്ചത് – 1½ ടീസ്പൂൺ
ഗരംമസാല – 1 ടീസ്പൂൺ
മാങ്ങ ഉണക്കിപ്പൊടിച്ചത് – 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
കൊഴുപ്പ് കുറഞ്ഞ പാല് – കാൽ കപ്പ്
എണ്ണ – 1 ½ ടേബിൾസ്പൂൺ (പുരട്ടാനും പാകം ചെയ്യാനും)


ഓട്സ് ടിക്കി  തയ്യാറാക്കുന്ന വിധം

ഒരു പാത്രം ഓട്ട്‌സിൽ പനീർ, കാരറ്റ്, ഉരുളക്കിഴങ്ങ്, മല്ലിയില, നാരങ്ങാ നീര്, ഇഞ്ചിയും പച്ചമുളകും അരച്ചത്, ഗരംമസാലപ്പൊടി, ആംച്ചൂർ, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് അല്പം വെള്ളം ചേർത്ത് വീണ്ടും മിക്‌സ് ചെയ്യുക.ഈ കൂട്ടിൽ നിന്ന് കുറച്ച് കുറച്ച് എടുത്ത് ടിക്കി/കട്ട്‌ലറ്റ് രൂപത്തിലാക്കി പ്ലേറ്റിൽ നിരത്തുക.

അടുപ്പ് കത്തിച്ച് തവ ചൂടാക്കാൻ വയ്ക്കുക. ചൂടായതിനു ശേഷം കുറച്ച് എണ്ണ അതിന് മുകളിൽ പുരട്ടുക. എണ്ണ ചൂടായാൽ തയ്യാറാക്കിവെച്ചിരിക്കുന്ന ടിക്കി ഓരോന്നായി എടുത്ത് പാലിൽ മുക്കിയത്തിനു ശേഷം ഓട്ട്‌സിൽ ഉരുട്ടി എണ്ണിയിലേക്ക് ഇടുക. ഇരുവശവും നന്നായി പാകം ചെയ്യുക. ടിക്കിക്ക് ഇളം ഗോൾഡൻ ബ്രൌൺ നിറമാകുമ്പോൾ അടുപ്പ് കെടുത്തുക. അതിന് ശേഷം വറുത്ത് വച്ചിരിക്കുന്ന ടിക്കി ഒരു പ്ലേറ്റിലേക്ക് മാറ്റുക.

Tags