ഡയറ്റിൽ ഉൾപ്പെടുത്തു ഹെൽത്തി വിഭവം

google news
oatschapati

വേണ്ട ചേരുവകൾ...

 ഓട്‌സ്                                           ഒരു കപ്പ് (പൊടിച്ചത്)
 ആട്ട/ ഗോതമ്പ് പൊടി                   ഒരു കപ്പ്
 മുളകുപൊടി                                 ഒരു ടീസ്പൂൺ
മല്ലിയില                                        ആവശ്യത്തിന്
 എണ്ണ                                           ഒരു ടേബിൾ സ്പൂൺ‌

ഓട്സ് ചപ്പാത്തി  തയ്യാറാക്കുന്ന വിധം...

ആദ്യം ഓട്‌സ് നന്നായി പൊടിക്കുക. ഒരു പാത്രത്തിൽ ഓട്‌സും ആട്ടയും മല്ലിയിലയും മുളകുപൊടിയും നന്നായി മിക്‌സ് ചെയ്യുക. ശേഷം ചപ്പാത്തിക്ക് കുഴയ്ക്കുന്ന പോലെ ഉപ്പ്, എണ്ണ, വെള്ളം ഇവ ചേർത്ത് കുഴയ്ക്കുക. ചെറിയ ഉരുളകളാക്കിയെടുത്ത് ഓരോന്നും പരത്തി ചുട്ടെടുക്കുക. നല്ല ചൂടോടുകൂടി കഴിക്കാം.

Tags