കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ പലഹാരം തന്നെ ഇന്ന് തയ്യാറാക്കി കൊടുത്തോളു

google news
Nulliyittappam


ചേരുവകൾ:
നന്നായി പഴുത്ത പഴം – 2 എണ്ണം
മുട്ട – 2
പഞ്ചസാര – 3 ടേബിൾസ്പൂൺ
ഗോതമ്പ് പൊടി – മൂന്നര ടേബിൾസ്പൂൺ
സൂചി റവ – 1 ടേബിൾസ്പൂൺ
ഉപ്പ് – ഒരു നുള്ള്
ഏലയ്ക്കായ – 2 എണ്ണം
ഓയിൽ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
പഴം കഷ്ണങ്ങളാക്കി ഒരു സ്പൂൺ അല്ലെങ്കിൽ ഫോർക് ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക. മുട്ട ചേർത്ത് കൊടുത്ത് സ്പൂൺ കൊണ്ട് അടിച്ചെടുക്കുക. ശേഷം ഗോതമ്പ് പൊടിയും റവയും ചേർത്ത് യോജിപ്പിക്കുക.
ഒരു നുള്ള് ഉപ്പും ചതച്ച ഏലയ്ക്കാ ചേർത്ത് കൊടുക്കുക. നന്നായി മിക്‌സ് ചെയ്യുക. ഒരു പാനിൽ ഓയിൽ ചൂടാക്കി കൈ കൊണ്ട് മാവ് കുറേശ്ശേ ഇട്ടു കൊടുത്ത് ഫ്രൈ ചെയ്‌തെടുത്താൽ നുള്ളിയിട്ടപ്പം റെഡി.

Tags