ബ്രേക്ക്ഫാസ്റ്റിന് ഒരു കിടിലൻ വിഭവം ആയാലോ?

MooliParatha

വേണ്ട ചേരുവകൾ
1.ഗോതമ്പുപൊടി – രണ്ടു കപ്പ്
മൈദ – അരക്കപ്പ്
റിഫൈൻഡ് ഓയിൽ – രണ്ടു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
2.മുള്ളങ്കി, ഗ്രേറ്റ് ചെയ്തത് – രണ്ടു കപ്പ്
നാരങ്ങാനീര് – ഒരു നാരങ്ങയുടെ പകുതിയുടേത്
പച്ചമുളക് – രണ്ട്, അരിഞ്ഞത്
‌ മല്ലിയില – രണ്ടു തണ്ട് അരിഞ്ഞത്
ഉപ്പ് – പാകത്തിന്
3.നെയ്യ് – പാകത്തിന്


പാകം ചെയ്യുന്ന വിധം
ഗോതമ്പുപൊടിയും മൈദയും ഇടഞ്ഞെടുത്തശേഷം ഒന്നാമത്തെ ബാക്കി ചേരുവകളും പാകത്തിനു വെള്ളവും ചേർത്തു 10–15 മിനിറ്റ് നന്നായി കുഴച്ചു മയപ്പെടുത്തി ചപ്പാത്തിമാവു ‌പരുവത്തിൽ കുഴയ്ക്കുക.
രണ്ടാമത്തെ ചേരുവ നന്നായി യോജിപ്പിച്ചശേഷം അമർത്തിപ്പിഴിഞ്ഞ്, അധികമുള്ള വെള്ളം കളയുക. ഇല്ലെങ്കിൽ പറാത്ത പരത്തുമ്പോൾ കീറിപ്പോകും. ഇനി മാവ് നാരങ്ങ വലുപ്പത്തിൽ ഉരുട്ടിയെടുത്ത്, ഓരോ ഉരുളയും കൈവെള്ളയിൽ വച്ച് മെല്ലേ പരത്തി, ഓരോ വലിയ സ്പൂൺ മുള്ളങ്കി മിശ്രിതം നിറച്ച്, അരിക് ഒട്ടിക്കുക.

Tags