രാത്രിയിൽ നല്ല സ്‌പൈസി വിഭവം ആയാലോ ..

google news
MasalaChapati

ചേരുവകൾ

        സവാള – 1 ചെറുത്
        പച്ചമുളക് – 2 എണ്ണം
        ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
        മല്ലിയില – 1 കപ്പ്
        മുളകുപൊടി – 1/2 ടീസ്പൂൺ
        മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
        മല്ലിപ്പൊടി – 1/2 ടീസ്പൂൺ
        ഗരംമസാലപ്പൊടി – 1 ടീസ്പൂൺ
        ഗോതമ്പു പൊടി – 2 1/2 കപ്പ്
        മുട്ട – 2 (പുഴുങ്ങിയത്)
        ഉപ്പ് – ആവശ്യത്തിന്
        ഓയിൽ – 4 ടേബിൾസ്പൂൺ

മസാല ചപ്പാത്തി  തയാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് രണ്ടര കപ്പ് ഗോതമ്പുപൊടി ഇട്ട് ആവശ്യത്തിനുള്ള ഉപ്പും വെള്ളവും ഒഴിച്ചു ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കുഴച്ച് വയ്ക്കണം.
ഒരു ഫ്രൈയിങ് പാൻ ചൂടാകുമ്പോൾ നാല് ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കാം. ഇതിലേക്ക് ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞത്, രണ്ട് പച്ചമുളക് വട്ടത്തിൽ അരിഞ്ഞത്, ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ഇട്ടതിനുശേഷം നന്നായി വഴറ്റി എടുക്കാം.
ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ഗരം മസാലപ്പൊടി, ഒരു ടീസ്പൂൺ കുരുമുളക് പൊടി എന്നിവ ഇട്ട് നന്നായി പൊടികളുടെ പച്ചമണം മാറുന്നത് വരെ വഴറ്റി ആവശ്യത്തിന് ഉപ്പും മല്ലിയിലയും  ഇട്ടുകൊടുക്കാം. പുഴുങ്ങി വെച്ച രണ്ടു മുട്ട നന്നായി ഉടച്ചെടുത്തനുശേഷം ഈ മസാലയിലേക്ക് ചേർത്ത് നന്നായി യോജിപ്പിച്ച് തീ ഓഫ് ചെയ്യാം.
കുഴച്ചുവച്ച പൊടിയിൽനിന്ന് ഓരോന്നെടുത്ത് ചെറിയ ഉരുളകളാക്കി ചപ്പാത്തിക്ക് പരത്തുന്നത് പോലെ പരത്തി എടുക്കാം. ഇതിന്റെ മുകളിൽ ഓരോ ടേബിൾ സ്പൂൺ മസാല വച്ച് വീണ്ടും ഒരു ചപ്പാത്തി കൂടി പരത്തി എടുത്ത് ഇതിന്റെ മുകളിൽ കവർ ചെയ്ത് വശങ്ങൾ ഒട്ടിച്ച് എടുക്കാം.
ഒരു ഫ്രൈയിങ് പാൻ ചൂടാകുമ്പോൾ തയാറാക്കി വച്ചിരിക്കുന്ന മസാല ചപ്പാത്തി ഓരോന്നും ഇട്ട് ചുട്ടെടുക്കാം. ഓരോ ഭാഗവും രണ്ട് മിനിറ്റ് വച്ച് ഒന്ന് പൊങ്ങി  വരുന്ന സമയത്ത് തിരിച്ചെടുക്കാം.

Tags