ചായക്കൊപ്പം കഴിക്കാൻ ലക്കോട്ടപ്പം തയ്യാറാക്കിയാലോ ?
ചേരുവകൾ
മൈദ- ഒന്നര കപ്പ്
കോഴിമുട്ട- ഒന്ന്
ഉപ്പ് – ഒരു നുള്ള്
മുട്ട ചിക്കിയെടുക്കാൻ
കോഴിമുട്ട- നാലെണ്ണം
പഞ്ചസാര- അഞ്ച് ടേബിൾ സ്പൂൺ
നെയ്യ്- ഒരു ടീസ്പൂൺ
അണ്ടിപ്പരിപ്പ് – നാലെണ്ണം
ഉണക്ക മുന്തിരി -പത്തെണ്ണം
ഏലയ്ക്കപ്പൊടി- മൂന്ന് നുള്ള്
പാവു കാച്ചാൻ
പഞ്ചസാര- ഒരു കപ്പ്
വെള്ളം- ഒരു കപ്പ്
ലക്കോട്ടപ്പം തയ്യാറാക്കുന്ന വിധം
പകുതി പഞ്ചസാരയും മൈദയും ആവശ്യത്തിന് വെള്ളവും ചേർത്ത് കോഴിമുട്ട നല്ല അയവിൽ കലക്കിയെടുക്കുക. ശേഷം ഉപ്പും ചേർക്കുക. ചൂടായ ദോശക്കല്ലിൽ പൂരിയുടെ വലുപ്പത്തിൽ ദോശപോലെ ഒഴിച്ച് മുട്ട ചിക്കിയെടുത്ത് നടുവിൽവെച്ച് നാലുഭാഗവും മടക്കിയെടുക്കുക.
ഇങ്ങനെ നാലെണ്ണം ഉണ്ടാക്കുക. പഞ്ചസാര പാനിയാക്കുക. അപ്പം എടുത്ത് നടുഭാഗം നാലായി കീറി പാനിയൊഴിച്ച് ഉപയോഗിക്കാം.
മുട്ട ചിക്കുന്ന വിധം: മുട്ടയും പഞ്ചസാരയും അണ്ടിപ്പരിപ്പും മുന്തിരിയും എലയ്ക്കപ്പൊടിയും യോജിപ്പിക്കുക. ഒരു പാനിൽ നെയ്യൊഴിച്ച് അതിലേക്ക് ഈ കൂട്ട് ഒഴിച്ച് ചിക്കിയെടുക്കുക.