കപ്പ കൊണ്ടൊരു ചായക്കടി തയ്യാറാക്കിയാലോ

google news
 Kozhikkal


ചേരുവകൾ 

∙ കപ്പ– അര കിലോ
.ഇഞ്ചി, വെള്ളുത്തുള്ളി, പച്ചമുളക് ചതച്ചത്– 4 ടീ സ്പൂൺ
∙ കശ്മീരി മുളകുപൊടി– ഒരു ടീ സ്പൂൺ
∙ മുളകുപൊടി– കാൽ ടീ സ്പൂൺ
∙ മഞ്ഞൾപ്പൊടി– കാൽ ടീ സ്പൂൺ
∙ ഗരം മസാല– കാൽ ടീ സ്പൂൺ
∙ കടലമാവ്– 4 ടേബിൾ സ്പൂൺ
∙ അരിപ്പൊടി– 2 ടേബിൾ സ്പൂൺ
∙ റവ– ഒരു ടേബിൾ സ്പൂൺ
∙ പെരുംജീരകം പൊടിച്ചത്– കാൽ ടീ സ്പൂൺ
∙ കായം– ഒരു നുള്ള്
∙ കറിവേപ്പില– ആവശ്യത്തിന്
∙ വെളിച്ചെണ്ണ– വറുക്കാൻ ആവശ്യത്തിന്
∙ ഉപ്പ്– ആവശ്യത്തിന്
∙ വെള്ളം– ആവശ്യത്തിന്

കോഴിക്കാൽ  തയാറാക്കുന്ന വിധം

∙ മേൽപറഞ്ഞ ചേരുവകൾ എല്ലാം വെള്ളം ചേർത്ത് നന്നായി കുഴച്ചെടുക്കുക. അരിഞ്ഞു വച്ച കപ്പയിൽ മാവ് പറ്റിച്ചേരുന്ന വിധത്തിലാവണം മാവ് തയാറാക്കാൻ.  റവ ചേർത്തതിനാൽ വെള്ളം ആവശ്യത്തിന് മാത്രം ചേർക്കുക. ശേഷം എണ്ണയിൽ വറുത്ത് കോരുക.

Tags