ഡിന്നറിന് സ്‌പൈസി വിഭവം ആയാലോ ഇന്ന്

 Kingfishfry

ചേരുവകൾ

അയക്കൂറ (നെയ്മീൻ)- 2 കഷണങ്ങൾ
ഉപ്പ് -പാകത്തിന്
ഇഞ്ചി അരിഞ്ഞത്- 10 ഗ്രാം
വെളുത്തുള്ളി അരിഞ്ഞത്- 10 ഗ്രാം
ചെറിയ ഉള്ളി അരിഞ്ഞത്- 50 ഗ്രാം
കറിവേപ്പില- 1 തണ്ട്
നാരങ്ങ നീര്- 10 മില്ലി
മഞ്ഞൾപ്പൊടി- 2 ഗ്രാം
കുരുമുളക് പൊടി- 5 ഗ്രാം
കശ്മീരി മുളകുപൊടി- 15 ഗ്രാം
വെളിച്ചെണ്ണ- 85 മില്ലി
Also Read

തയ്യാറാക്കുന്ന വിധം 

അയക്കൂറ ഹൃദയത്തിന്റെ ആകൃതിയിലുള്ള കഷണങ്ങളായി മുറിച്ചെടുക്കണം.ഉപ്പ്, കുരുമുളക്, മഞ്ഞൾപ്പൊടി, നാരങ്ങ നീര്, കാശ്മീരി മുളകുപൊടി എന്നിവ നന്നായി യോജിപ്പിക്കുക.
ഹൃദയാകൃതിയിൽ മുറിച്ച മത്സ്യം ഈ പേസ്റ്റ് ഉപയോഗിച്ച് നന്നായി മാരിനേറ്റ് ചെയ്യുക.

ബാക്കിയുള്ള ഈ പേസ്റ്റിലേയ്ക്ക് വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കുക. വെളിച്ചെണ്ണ ഉപയോഗിച്ച് മീൻ ഫ്രൈ ചെയ്യുക. മീൻ പകുതി വേവിച്ചു കഴിഞ്ഞാൽ, തയ്യാറാക്കിയ മസാല മത്സ്യത്തിന്റെ ഇരുവശങ്ങളിലും പുരട്ടി 5 മുതൽ 8 മിനിറ്റ് വരെ ചെറിയ തീയിൽ വേവിക്കുക.

അരിഞ്ഞ പച്ചക്കറികൾ ഹൃദയാകൃതിയിൽ ഒരു പ്ലേറ്റിൽ അടുക്കിയശേഷം തയ്യാറാക്കിയ മത്സ്യം വെച്ച് അലങ്കരിക്കാം. ചോറിനൊപ്പം കഴിയ്ക്കാൻ ഉഗ്രൻ ഫിഷ് ഫ്രൈ റെഡി.

Tags