പണ്ഡിറ്റ് പാചകരീതിയിൽ ഒരു വിഭവം തയ്യാറാക്കിയാലോ

KashmiriDumAloo
KashmiriDumAloo

ചേരുവകൾ

ബേബി പൊട്ടറ്റോ -500ഗ്രാം
ഉപ്പ് -പാകത്തിന്
കശ്മീരി ചുവന്ന മുളകുപൊടി -3 ടീസ്പൂൺ(ഇത് 2 ടേബിൾസ്പൂൺ വെള്ളത്തിൽ കലർത്തുക)
ഇഞ്ചി പൊടി-5 ടേബിൾസ്പൂൺ
പെരുംജീരകം പൊടി -1 ടേബിൾസ്പൂൺ
കരിജീരകം -ഒരു നുള്ള്
കറുവപ്പട്ട-ഒരു കഷ്ണം
ഗ്രാമ്പൂ- 3 എണ്ണം
ഏലയ്ക്ക-2 എണ്ണം
കുരുമുളക്-ആവശ്യത്തിന്
കട്ടിയുള്ള തൈര്- കാൽ കപ്പ്
വെള്ളം-5 കപ്പ്
കടുക് എണ്ണ-ആവശ്യത്തിന്

കാശ്മീരി ദം ആലു   പാചക രീതിയിലേയ്ക്ക്

ആദ്യം ഉരുളക്കിഴങ്ങ് കഴുകി വൃത്തിയാക്കിയെടുക്കുക.ശേഷം ഒരു പാനിൽ ഏകദേശം മൂന്നര കപ്പ് വെള്ളം ഒഴിച്ച് അതിൽ കഴുകി വെച്ച ഉരുളക്കിഴങ്ങ് ഇട്ട് ഇടത്തരം തീയിൽ തിളപ്പിയ്ക്കണം. ഏകദേശം വെന്തുവരുമ്പോൾ ഉരുളക്കിഴങ്ങ് വെള്ളം മാറ്റിതണുക്കാൻ വെയ്ക്കണം. ശേഷം ഉരുളക്കിഴങ്ങിന്റെ തൊലി കളയണം.ഒരു ടൂത്ത്പിക്ക് അല്ലെങ്കിൽ ഫോർക്ക് ഉപയോഗിച്ച് ഉരുളക്കിഴങ്ങിൽ ദ്വാരങ്ങൾ കുത്തണം. ഉരുളക്കിഴങ്ങ് വലുതാണെങ്കിൽ, അവയെ പകുതിയായി മുറിച്ചിട്ട് ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.

ശേഷം ഒരു പാനിൽ കുറച്ച് കടുകെണ്ണ എടുത്ത് ചൂടാക്കുക. ഇതിലേയ്ക്ക് വേവിച്ച ഉരുളക്കിഴങ്ങുകൾ എല്ലാ വശങ്ങളിൽ നിന്നും സ്വർണ നിറമാകുന്നതുവരെ നന്നായി വറുത്തു കോരിയെടുക്കണം.
ചെറിയ തീയിൽ ചൂടാക്കിയ കടുകെണ്ണയിൽ ഇഞ്ചി പൗഡർ ചേർക്കുക.കാശ്മീരി ചുവന്ന മുളകിന്റെ മിശ്രിതവും വെള്ളവും ശ്രദ്ധാപൂർവ്വം ഇതിലേയ്ക്ക് ചേർക്കണം.ശ്രദ്ധാപൂർവ്വം ഇതിലേയ്ക്ക് നന്നായി അടിച്ചെടുത്ത തൈര് ചേർക്കുക. ഈ ഗ്രേവി തുടർച്ചായി ഇളക്കിക്കൊണ്ടിരിക്കണം.

അടുത്തതായി, നന്നായി മിക്സ് ചെയ്ത ഗ്രേവിയിലേക്ക് പെരുംജീരകം പൊടി ചേർത്തുകൊടുക്കാം.പാനിലേക്ക് മസാലകൾ മറ്റു ചേർത്തുകൊടുത്ത് നന്നായി ഇളക്കുക, ഇതിലേയ്ക്ക് വറുത്ത ഉരുളക്കിഴങ്ങ് ചേർക്കണം.പാകത്തിന് ഉപ്പ് ചേർത്തും നന്നായി മിക്‌സ് ചെയ്യാം. ഒരു കട്ടിയുള്ള ലിഡ് ഉപയോഗിച്ച് പാൻ നന്നായി മൂടി വെയ്ക്കുകയ ഏകദേശം 8 മുതൽ 10 മിനിറ്റ് വരെ കുറഞ്ഞതും ഇടത്തരവുമായ തീയിൽ പാകം ചെയ്യാൻ ശ്രദ്ധിക്കണം. ഗ്രേവി കട്ടിയാകുമ്പോൾ തീ അണയ്ക്കാം. രുചിയേറും കാശ്മീരി ദം ആലു റെഡി.

Tags