എളുപ്പത്തിൽ ഒരു കോൾഡ് കോഫി
Aug 17, 2024, 14:44 IST
വേണ്ട ചേരുവകൾ...
കാപ്പിപ്പൊടി 3 ടേബിള്‍ സ്പൂണ്‍
പാല്‍ ഒരു കപ്പ്
ചൂട് വെള്ളം ഒരു കപ്പ്
ചോക്‌ളേറ്റ് 3 ടേബിള്‍ സ്പൂണ്‍
പഞ്ചസാര പൊടിച്ചത് ആവശ്യത്തിന്
ഐസ്‌ക്യൂബുകള്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ആദ്യം കാപ്പി പൊടിയും ചൂട് വെള്ളവും ബ്ലന്‍ഡര്‍ ഉപയോഗിച്ച് മിക്‌സ് ചെയ്യുക. ഇതിലേക്ക് പാലും പഞ്ചസാരയും ചേര്‍ക്കുക. ശേഷം ഐസ്‌ക്യൂബുകള്‍ ആവശ്യത്തിന് ചേര്‍ക്കുക. ഇതിന് മുകളിലേക്ക് ചോക്ലേറ്റ് ചേര്‍ക്കുക. കോൾഡ് കോഫി തയ്യാർ...