രുചികരവും വ്യത്യസ്തവുമായ ഒരു പലഹാരം തയ്യാറാക്കിയാലോ

google news
friedmilk

ചേരുവകൾ

പാല് – മൂന്നരക്കപ്പ്
പഞ്ചസാര- മുക്കാൽകപ്പ്
കോൺഫ്‌ളോർ- അരക്കപ്പ്
ഓറഞ്ച് തൊലി- അല്പം
കറുവപ്പട്ട- ഒന്ന്
മൈദ- മൂന്ന് ടേബിൾസ്പൂൺ
ബ്രഡ് പൊടി- ഒരുകപ്പ്
എണ്ണ- ആവശ്യത്തിന്


പാല് പൊരിച്ചത്  തയ്യാറാക്കുന്ന വിധം:

ഒരുപാത്രത്തിൽ മൂന്ന് കപ്പ് പാലെടുത്ത് ചൂടാക്കുക. അതിലേക്ക് പട്ടയും ഓറഞ്ചിന്റെ തൊലിയും ഇടാം. തൊലി പൊളിച്ചെടുക്കുമ്പോൾ ഓറഞ്ച് ഭാഗം മാത്രം എടുക്കാൻ ശ്രദ്ധിക്കണം. തീ കുറച്ച് കുറച്ചസമയം ഇളക്കിക്കൊടുക്കുക. (പട്ടയ്ക്കു പകരം ഏലക്കായയും ഉപയോഗിക്കാം)

അല്പസമയം ഇളക്കിയശേഷം മുക്കാൽ കപ്പ് പഞ്ചസാര ചേർക്കുക. പഞ്ചസാര അലിഞ്ഞുവരുന്നതുവരെ നന്നായി ഇളക്കിക്കൊടുക്കുക. അഞ്ചാറ് മിനിറ്റ് കഴിഞ്ഞാൽ പാലിലിട്ടിട്ടുള്ള പട്ടയും ഓറഞ്ച് തൊലിയും നീക്കം ചെയ്യുക.

കോൺഫ്‌ളോറിൽ അരക്കപ്പ് പാലൊഴിച്ച് കട്ടപിടിക്കാതെ നന്നായി മിക്‌സ് ചെയ്‌തെടുക്കുക. തീ കുറച്ചുകൊണ്ട് പാലിലേക്ക് കോൺഫ്‌ളോർ ലായനി ചേർക്കുക. നന്നായി ഇളക്കിക്കൊണ്ടുവേണം ചേർക്കാൻ. മിക്‌സ് തിക്കായാൽ ഇറക്കിവെക്കുക.

ഒരു പാത്രത്തിനിടയിൽ നന്നായി ഓയിൽ പുരട്ടി അതിലേക്ക് ഈ മിക്‌സ് ഒഴിക്കുക. ശേഷം തണുക്കാനായി മാറ്റിവെക്കുക. തണുത്തശേഷം പാത്രം അടച്ചുവെച്ച് രണ്ട് മണിക്കൂർ ഫ്രീസറിൽവെച്ച് തണുപ്പിച്ചെടുക്കുക.

ഫ്രീസറിൽ നിന്നെടുത്തശേഷം മിക്‌സ് വേറൊരു പാത്രത്തിലേക്ക് കമഴ്ത്തുക. ശേഷം ആവശ്യമുള്ള ആകൃതിയിൽ മുറിച്ചെടുക്കുക.

ഫ്രൈ ചെയ്യേണ്ടവിധം:

ഒരു കപ്പിൽ അല്പം മൈദയെടുത്ത് അതിൽ വെള്ളം ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. നേരത്തെ തയ്യാറാക്കിവെച്ച പാലിന്റെ പീസ് ആദ്യം മൈദയിൽ മുക്കി ശേഷം ബ്രഡ് നുറുക്കിൽ നന്നായി പൊതിഞ്ഞ് ചൂടാക്കിയ എണ്ണയിലിട്ട് ഇരുഭാഗവും ബ്രൗൺ നിറമാകുന്നതുവരെ ചെറുതീയിൽ പൊരിച്ചെടുക്കുക.

Tags