ഏത്തപ്പഴം കൊണ്ടൊരു കിടിലന്‍ ഏലാഞ്ചി

google news
 elanji

ആവശ്യമുള്ള സാധനങ്ങൾ

മൈദ:  ഒന്നേകാൽ കപ്പ്
ഉപ്പ്:  പാകത്തിന്
മുട്ട: 1
ഏലയ്ക്ക: 3,
ഏത്തപ്പഴം:  1
പഞ്ചസാര:  3 ടേബിൾ സ്പൂൺ,
അരമുറി തേങ്ങ: ചിരകിയത്.
മഞ്ഞൾപ്പൊടി: ഒരു നുള്ള്
നെയ്യ്  ആവശ്യത്തിന്

ഏലാഞ്ചി തയ്യാറാക്കുന്ന വിധം

മൈദയും, മുട്ടയും ആവശ്യത്തിന് ഉപ്പും ഫൂഡ് കളറും വെള്ളവും ചേർത്ത് മിക്‌സിയിൽ നന്നായി അയഞ്ഞ പരുവത്തിൽ അടിക്കുക. ഇതാണ് മാവ്. ചീനിച്ചട്ടി അടുപ്പിൽ വെച്ച് കാൽഗ്ലാസ് വെള്ളമൊഴിച്ച് തിളയ്ക്കുമ്പോൾ ഏത്തപ്പഴം ചെറുതായി നുറുക്കിയത് ചേർത്ത് വറ്റിക്കുക.

ഏത്തപ്പഴം വറ്റി വരുമ്പോൾ പഞ്ചസാരയും, ഏലയ്ക്ക ചതയ്ച്ചതും തേങ്ങ ചിരകിയതും ചേർത്ത് നന്നായി ഒരു മൂന്ന് മിനിറ്റ് ഇളക്കി യോജിപ്പിക്കുക (ഏത്തയ്ക്ക് വെന്ത കുഴയാതിരിക്കാൻ ശ്രദ്ധിക്കുക) ഇതാണ് ഫില്ലിംഗ്.

ദോശക്കല്ല് കായുമ്പോൾ അല്പം നെയ് പുരട്ടിയ ശേഷം മാവെടുത്ത് കനം കുറച്ച് വട്ടത്തിൽ ദോശയേക്കാൾ അല്പം വലിപ്പത്തിൽ പരത്തുക. അടി ഭാഗം വേവുമ്പോൾ പെട്ടെന്ന് ഒന്ന് മറിച്ചിട്ട് എടുക്കുക. ഇതിന്റെ നടുവിൽ രണ്ട് ടേബിൾ സ്പൂൺ ഫില്ലിംഗ് വെച്ച് രണ്ടു വശത്തു നിന്നും അകത്തേക്ക് ചെറുതായി മടക്കി തെറുത്തെടുക്കുക. ഏലാഞ്ചി തയ്യാർ.
 

Tags