മുട്ടയും പൊട്ടറ്റോ ഉപയോഗിച്ച് ഇങ്ങനെ ഒരു വിഭവം തയ്യാറാക്കി നോക്കു

google news
EggPotatoCasserole

ചേരുവകൾ

മുട്ട        -3
ഉരുളക്കിഴങ്ങ്    -3
സവാള        -1
ഇഞ്ചി        – 11/2
കറിവേപ്പില    – 2 ഇതൾ
പച്ചമുളക്        – 3
കുരുമുളക്‌പൊടി    – 1/2 ടീസ്പൂൺ
വെണ്ണ            – 1 ടീസ്പൂൺ
ഉപ്പ്                – ആവശ്യത്തിന്

എഗ്ഗ് പൊട്ടറ്റോ കാസറോൾ തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് ഉടച്ചെടുക്കുക. ചെറുതായി അരിഞ്ഞെടുത്ത സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവയിലേക്ക് പൊട്ടിച്ച മുട്ട, ഉരുളക്കിഴങ്ങ്, കുരുമുളക് പൊടി എന്നിവ യോജിപ്പിക്കുക.

ഒരു നോൺസ്റ്റിക് പാനിൽ വെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം തയ്യാറാക്കിയ മിശ്രിതം ഒരിഞ്ച് കനത്തിൽ ഒഴിച്ച് മൂടിവെക്കുക. ചെറിയ തീയിൽ വേവിച്ചശേഷം ചൂടോടെ ഉപയോഗിക്കാം.

Tags