പാചകത്തിൽ തുടക്കക്കാർക്കും ബാച്ചിലേഴ്സിനും വളരെ എളുപ്പത്തിൽ തയ്യാറാക്കാം ഈ വിഭവം
Feb 10, 2024, 20:04 IST
![eggdosa](https://keralaonlinenews.com/static/c1e/client/94744/uploaded/62b221e90a20932ec7a740493277c329.jpg?width=823&height=431&resizemode=4)
ചേരുവകൾ
മുട്ട-2 കടലമാവ്-1 കപ്പ് സവാള-1 തക്കാളി-1 പച്ചമുളക്-2 കുരുമുളകുപൊടി-അര ടീസ്പൂൺ മഞ്ഞൾപ്പൊടി-അര ടീസ്പൂൺ മുളകുപൊടി-അര ടീസ്പൂൺ ഉപ്പ് മല്ലിയില എണ്ണ സവാള, തക്കാളി, പച്ചമുളക് എന്നിവ ചെറുതായി നുറുക്കുക.
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ കടലമാവെടുക്കുക. ഇതിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിയ്ക്കുക. നല്ലപോലെ ഇളക്കുക.
പിന്നീട് എണ്ണയൊഴികെ ബാക്കിയുള്ള എല്ലാ ചേരുവകളും ചേർത്തിളക്കുക. വേണമെങ്കിൽ അൽപം വെള്ളവും ചേർക്കാം. മിശ്രിതം കട്ട പിടിയ്ക്കാതെ നല്ല മാർദവത്തിലാകണം.
ഒരു പാൻ ചൂടാക്കി അൽപം എണ്ണയൊഴിയ്ക്കുക. ഇത് നല്ലപോലെ ചൂടായിക്കഴിയുമ്പോൾ മുട്ട മിശ്രിതം ഇതിലേയ്ക്കൊഴിച്ചു പാൻ വട്ടത്തിൽ ചുറ്റിച്ചു പരത്തുക.
![](https://keralaonlinenews.com/static/c1e/static/themes/11/94744/4170/images/new-shopprix-ad.jpg)
ഇരുഭാഗവും നല്ലപോലെ വെന്തു കഴിയുമ്പോൾ വാങ്ങി ചൂടോടെ ഉപയോഗിയ്ക്കാം. മുട്ട ദോശ റെഡി