എന്നും ഒരേ സ്റ്റൈൽ ദോശ തയ്യാറാക്കിയാൽ മതിയോ ? ഇതാ വെറൈറ്റി റെസിപ്പി
ചേരുവകൾ
മഞ്ഞ തുവരപ്പരിപ്പ് - ഒരു കപ്പ്
ഇഡ്ഡലി അരി - ഒരു കപ്പ്
ഉലുവ - ഒരു ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
എഗ്ഗ് റോസ്റ്റിന്
പുഴുങ്ങിയ മുട്ട - ആറ്
എണ്ണ - മൂന്ന് ടീസ്പൂൺ
ഉലുവ - അര ടീസ്പൂൺ
കടുക് - അര ടീസ്പൂൺ
സവാള അരിഞ്ഞത് - രണ്ട്
വെളുത്തുള്ളി നുറുക്കിയത് - ആറ്
ഇഞ്ചി അരിഞ്ഞത് - ഒരു ചെറിയ കഷണം
പച്ചമുളക് നുറുക്കിയത് - രണ്ട്
കറിവേപ്പില - ഒരു കതിർപ്പ്
തക്കാളി നുറുക്കിയത് - ആറ്
ഗരംമസാല - ഒരു ടീസ്പൂൺ
മഞ്ഞൾപൊടി - അര ടീസ്പൂൺ
മല്ലിപ്പൊടി - രണ്ട് ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
എഗ്ഗ് റോസ്റ്റ് ദാൽ ദോശ തയ്യാറാക്കുന്ന വിധം
തുവരപ്പരിപ്പ് നാല് മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. എന്നിട്ട് മയത്തിൽ അരച്ചെടുത്ത് എട്ട് മണിക്കൂർ വെക്കുക.
ഇനി എഗ്ഗ് റോസ്റ്റ് തയ്യാറാക്കാം. അതിനായി മുളകുപൊടിയും ഉപ്പും യോജിപ്പിച്ച് മുറിച്ച മുട്ടയിൽ പുരട്ടി മാറ്റിവെക്കുക. കടായിയിൽ എണ്ണ ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിക്കാം. അതിലേക്ക് ഉലുവയും കറിവേപ്പിലയുമിട്ട് അര മിനിട്ട് വഴറ്റാം. ശേഷം പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, സവാള എന്നിവയിട്ട് നന്നായി വഴറ്റാം. ശേഷം തക്കാളി, ഗരംമസാല, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി എന്നിവ ചേർക്കണം. പിന്നീട് മുട്ട ചേർക്കുക. എന്നിട്ട് നന്നായിളക്കി മിതമായ തീയിൽ വേവിച്ച് മാറ്റിവെക്കാം.
തവ ചൂടാകുമ്പോൾ തുവരപ്പരിപ്പ് മാവൊഴിച്ച് പരത്തുക. അതിൽ അൽപം നെയ്യ് തൂവി ഗോൾഡൻ ബ്രൗൺനിറത്തിൽ ദോശ തയ്യാറാക്കുക. എന്നിട്ട് മറിച്ചിടാം. മറുഭാഗവും വെന്തുകഴിഞ്ഞാൽ ദോശയുടെ ഒരു പകുതിയിൽ എഗ്ഗ് റോസ്റ്റിടുക. എന്നിട്ട് മറുഭാഗം കൊണ്ട് മൂടുക. തേങ്ങാചട്ണിക്കൊപ്പം കഴിക്കാം.