ഈ ബിസ്ക്കറ്റ് തയ്യാറാക്കാൻ ഇത്ര എളുപ്പമോ
ചേരുവകള്‍
മൈദ 3/4 കപ്പ്
ബേക്കിങ് പൗഡര്‍ 1/2 ടീസ്പൂണ്‍
ഉപ്പ് 2 നുള്ള്
വനില എസന്‍സ് 1/2 ടീസ്പൂണ്‍ (ആവശ്യമെങ്കില്‍)
മഞ്ഞ ഫുഡ് കളര്‍ ആവശ്യമെങ്കില്‍
പഞ്ചസാര പൊടിച്ചത് 5 ടേബിള്‍സ്പൂണ്‍
നെയ്യ് അല്ലെങ്കില്‍ ബട്ടര്‍ 2 ടേബിള്‍സ്പൂണ്‍
മുട്ട 2
മുട്ട ബിസ്‌കറ്റ് തയ്യാറാക്കുന്നവിധം
ആദ്യം മൈദയും ബേക്കിങ് പൗഡറും യോജിപ്പിച്ച് അരിപ്പയിലൂടെ അരിച്ച് എടുത്ത് വയ്ക്കാം. ഒരു ബൗളില്‍ മുട്ടയും പഞ്ചസാരയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് എടുക്കാം. ഇതിലേക്ക് വനില എസന്‍സ്, ബട്ടര്‍ എന്നിവ ചേര്‍ക്കാം. ഈ മിശ്രിതം ഒരു പേപ്പര്‍ ബാഗിലാക്കി ഫ്രൈയിങ് പാനിലേക്ക് ഓരോ ചെറിയ വട്ടങ്ങളായി ഇടാം. ചൂടായ ദോശക്കല്ലിന് മുകളില്‍ ഫ്രൈയിങ് പാന്‍ വച്ച് 10 അല്ലെങ്കില്‍ 15 മിനിറ്റ് വേവിച്ചെടുക്കാം. പത്ത് മിനിറ്റ് മൂടി വച്ച ശേഷം വെന്തില്ലെങ്കില്‍ തുറന്ന് വച്ച് വേവിക്കാം.