ഇത് കഴിക്കാൻ കൊടുത്ത് കുട്ടിപ്പട്ടാളത്തെ കയ്യിലെടുക്കാം

 EggBiscuits

ചേരുവകള്‍
മൈദ 3/4 കപ്പ്
ബേക്കിങ് പൗഡര്‍ 1/2 ടീസ്പൂണ്‍
ഉപ്പ് 2 നുള്ള്
വനില എസന്‍സ് 1/2 ടീസ്പൂണ്‍ (ആവശ്യമെങ്കില്‍)
മഞ്ഞ ഫുഡ് കളര്‍ ആവശ്യമെങ്കില്‍
പഞ്ചസാര പൊടിച്ചത് 5 ടേബിള്‍സ്പൂണ്‍
നെയ്യ് അല്ലെങ്കില്‍ ബട്ടര്‍ 2 ടേബിള്‍സ്പൂണ്‍
മുട്ട 2 

 മുട്ട ബിസ്‌കറ്റ് തയ്യാറാക്കുന്നവിധം

ആദ്യം മൈദയും ബേക്കിങ് പൗഡറും യോജിപ്പിച്ച് അരിപ്പയിലൂടെ അരിച്ച് എടുത്ത് വയ്ക്കാം. ഒരു ബൗളില്‍ മുട്ടയും പഞ്ചസാരയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് എടുക്കാം. ഇതിലേക്ക് വനില എസന്‍സ്, ബട്ടര്‍ എന്നിവ ചേര്‍ക്കാം. ഈ മിശ്രിതം ഒരു പേപ്പര്‍ ബാഗിലാക്കി ഫ്രൈയിങ് പാനിലേക്ക് ഓരോ ചെറിയ വട്ടങ്ങളായി ഇടാം. ചൂടായ ദോശക്കല്ലിന് മുകളില്‍ ഫ്രൈയിങ് പാന്‍ വച്ച് 10 അല്ലെങ്കില്‍ 15 മിനിറ്റ് വേവിച്ചെടുക്കാം. പത്ത് മിനിറ്റ് മൂടി വച്ച ശേഷം വെന്തില്ലെങ്കില്‍ തുറന്ന് വച്ച് വേവിക്കാം.

Tags