ഈ റോസ്റ്റ് ഇതിന്റെ രുചി വേറെ ലെവലാണ്

duckroast
duckroast

ചേരുവകൾ

താറാവ്                 – 12 മുതൽ 15 വരെ കഷണങ്ങളാക്കിയത്
ഇഞ്ചി (അരിഞ്ഞത്)         -3 ടേബിൾ സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത്    – 12
പച്ചമുളക് നുറുക്കിയത്    – 6
കറിവേപ്പില            -12
വിനാഗിരി                -3 ടേബിൾ സ്പൂൺ
കുരുമുളക് ചതച്ചത്        – 2 ടേബിൾ സ്പൂൺ
ഉപ്പ്                     -ആവശ്യത്തിന്
വെള്ളം                – പാകത്തിന്
വെളിച്ചെണ്ണ             – 1/2 കപ്പ്
സവാള (അരിഞ്ഞത്)     – 4

മസാലക്ക്
ഏലക്ക                -6
ഗ്രാമ്പൂ                -5
കറുവപ്പട്ട                -2

തയ്യാറാക്കുന്ന വിധം

ചെറിയ ഉരുളിയിൽ മസാലകളിട്ട് ചൂടാക്കിയ ശേഷം നന്നായി പൊടിക്കുക. ഒരു ഉരുളിയിൽ മസാലപ്പൊടി ചേർത്ത താറാവിറച്ചി കഷണങ്ങളിടുക. എണ്ണയും സവാളയും ഒഴികെയുള്ള എല്ലാ ചേരുവയും ചേർത്ത് ചെറുതീയിൽ വേവിക്കുക. കഷണങ്ങൾ വെന്ത് കുറുകി വരുമ്പോൾ വാങ്ങി വെക്കുക.

ശേഷം മറ്റൊരു വലിയ ഉരുളിയിൽ എണ്ണ ചൂടാക്കി സവാള വഴറ്റി കോരിമാറ്റുക. അതേ എണ്ണയിൽ തന്നെ താറാവ് കഷണങ്ങൾ വറുത്തുകോരി നേരത്തെ വാങ്ങിവെച്ച ചാറും ചേർത്ത് 2 മിനിറ്റ് കൂടി വേവിക്കുക. ചാറി കുറുകി വരുമ്പോൾ വാങ്ങി വെക്കാം. താറാവ് റോസ്റ്റ് റെഡി.

Tags