നാടൻ ഞണ്ടു വറുത്തരച്ച കറി ഇങ്ങനെ തയ്യാറാക്കി നോക്കൂ

CrabCurry

ചേരുവകള്‍

ഞണ്ട്- 5 എണ്ണം
തേങ്ങ- മ്മ കപ്പ്
സവാള- 1 എണ്ണം
പച്ചമുളക്- 3 എണ്ണം
മല്ലിപ്പൊടി- 2 ടീസ്പൂണ്‍
മുളക്‌പൊടി- 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍
ഇഞ്ചി- 1 കഷ്ണം
ജീരകം- മ്മ ടീസ്പൂണ്‍
കുരുമുളക്‌പൊടി- 1 ടീസ്പൂണ്‍
ചെറിയുള്ളി- 6 എണ്ണം
തക്കാളി- 1 എണ്ണം
വെളിച്ചെണ്ണ- ആവശ്യത്തിന്
കറിവേപ്പില- 2 തണ്ട്
ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

ഞണ്ട് കഴുകി വൃത്തിയാക്കി വെയ്ക്കുക. ഇതിലേക്ക് കുറച്ച് മല്ലിപ്പൊടി, മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് വേവിക്കുക. തേങ്ങയില്‍ ജീരകം, കുരുമുളക്, ചെറിയുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത് വറുത്തരച്ചുവെയ്ക്കുക. മല്ലിപ്പൊടിയും വറുത്തെടുക്കുക. എണ്ണ ചൂടാകുമ്പോള്‍ സവാള, പച്ചമുളക്, ഇഞ്ചി എന്നിവ വഴറ്റുക. ഇതിലേക്ക് അരപ്പും മല്ലിപ്പൊടിയും ചേര്‍ത്ത് ഇളക്കി ഞണ്ടുകഷണങ്ങളും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക.ചാറു കുറുകുമ്പോള്‍ വാങ്ങിവെയ്ക്കാം.ഞണ്ടുകറി റെഡി .

Tags