വീട്ടിൽ തയ്യാറാക്കി നോക്കു ഈ വെറൈറ്റി ഐറ്റം

chickennoodles


ചിക്കൻ നൂഡിൽസിന് ആവശ്യമായ ചേരുവകൾ
1.മുട്ട – ഒന്ന്
2.എണ്ണ – രണ്ടു വലിയ സ്പൂൺ
3.സെലറി – ഒരു തണ്ട്, നീളത്തിൽ കനം കുറച്ചു ചരിച്ചു മുറിച്ചത്
ബീൻസ് – നാല്, നീളത്തിൽ കനം കുറച്ചു ചരിച്ചു മുറിച്ചത്
കാരറ്റ് – ഒന്ന്, നീളത്തിൽ കനം കുറച്ചു ചരിച്ചു മുറിച്ചത്
ചൗചൗ – ഒന്ന്, നീളത്തിൽ കനം കുറച്ചു ചരിച്ചു മുറിച്ചത്
കാബേജ് നീളത്തിൽ കനം കുറച്ചു ചരിച്ചു മുറിച്ചത് – ഒരു പിടി
സവാള – ഒന്ന്, നീളത്തിൽ അരിഞ്ഞത്
4.ചിക്കൻ വേവിച്ചു നീളത്തിൽ അരിഞ്ഞത് – 100 ഗ്രാം
5.സോയാസോസ് – ഒരു ചെറിയ സ്പൂൺ
കുരുമുളകുപൊടി – മൂന്ന് നുള്ള്
പഞ്ചസാര – ഒരു നുള്ള്
ഉപ്പ് – പാകത്തിന്
6.നൂഡിൽസ് വേവിച്ചൂറ്റിയത് – 150 ഗ്രാം

പാകം ചെയ്യുന്ന വിധം

-മുട്ട നന്നായി അടിച്ച് ഓംലറ്റ് ഉണ്ടാക്കി നീളത്തിൽ മുറിച്ചു മാറ്റി വയ്ക്കണം.
-എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റുക.
-പച്ചക്കറികൾ പാകമാകുമ്പോൾ ചിക്കൻ കഷണങ്ങളും ചേർത്തു വഴറ്റണം.
-ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തിളക്കിയ ശേഷം നൂഡിൽസ് വേവിച്ചതും ചേർത്തിളക്കുക.
-തയാറാക്കി വച്ചിരിക്കുന്ന ഓംലറ്റും ചേർത്തു ഫോർക്കു കൊണ്ടു നന്നായി യോജിപ്പിച്ചു ചൂടോടെ വിളമ്പാം.

Tags