ചി​ക്ക​ൻ പ്രേ​മി​ക​ൾ​ക്ക് പ​രീ​ക്ഷി​ക്കാ​വു​ന്ന ഒരു കിടിലം ഐറ്റം ഇതാ

chickenpakora
chickenpakora

ചേ​രു​വ​ക​ൾ

ബോ​ൺലെ​സ് ചി​ക്ക​ൻ-​കാ​ൽ കി​ലോ
സ​വാ​ള-2
വെ​ളു​ത്തു​ള്ളി-6
ഇ​ഞ്ചി-1 ക​ഷ്ണം
പ​ച്ച​മു​ള​ക്-4
കു​രു​മു​ള​കു പൊ​ടി-2 സ്പൂ​ൺ
കോ​ൺഫ്‌​ളോ​ർ-4 സ്പൂ​ൺ
ബ്ര​ഡ് ക്രം​മ്പ്‌​സ്
ഉ​പ്പ്
ക​റി​വേ​പ്പി​ല
എ​ണ്ണ

ത​യാ​റാ​ക്കു​ന്ന വി​ധം

ചി​ക്ക​ൻ ക​ഴു​കി വൃ​ത്തി​യാ​ക്കി മി​ക്‌​സി​യി​ൽ മി​ൻസ് ചെ​യ്‌​തെ​ടു​ക്കു​ക. അ​ല്ലെ​ങ്കി​ൽ ന​ല്ല​പോ​ലെ അ​രി​യു​ക​യും ചെ​യ്യാം. സ​വാ​ള, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, ചി​ക്ക​ൻ എ​ന്നി​വ ഒ​രു​മി​ച്ച് മി​ക്‌​സി​യി​ൽ ചെ​റു​താ​യി അ​ര​ച്ചെ​ടു​ക്കു​ക. ഇ​തി​ലേ​ക്ക് ഉ​പ്പ്, കു​രു​മു​ള​കു​പൊ​ടി, പ​ച്ച​മു​ള​ക്, ക​റി​വേ​പ്പി​ല, എ​ന്നി​വ ചേ​ർക്കാം. ഇ​തി​ലേ​ക്ക് കോ​ൺഫ്‌​ളോ​ർ ചേ​ർക്ക​ണം. ആ​വ​ശ്യ​മെ​ങ്കി​ൽ അ​ൽപം വെ​ള്ളം ചേ​ർക്കാം. ഇ​തെ​ല്ലാം കൂ​ടി കൂ​ട്ടി​ച്ചേ​ർത്ത ശേ​ഷം മി​ശ്രി​തം ചെ​റി​യ ബോ​ളു​ക​ളാ​ക്കു​ക. ഇ​ത് ബ്ര​ഡ് ക്രം​മ്പ്‌​സി​ൽ ഉ​രു​ട്ടി​യെ​ടു​ക്കു​ക. ചീ​ന​ച്ച​ട്ടി​യി​ൽ എ​ണ്ണ ചൂ​ടാ​ക്കി ഇ​ത് ബ്രൗ​ൺ നി​റ​മാ​കു​ന്ന​ത് വ​രെ വ​റു​ത്തെ​ടു​ക്കു​ക. സോ​സി​ൽ മു​ക്കി​ക്ക​ഴി​ക്കാ​ൻ ചൂ​ടേ​റി​യ ചി​ക്ക​ൻ പ​ക്കോ​ഡ റെ​ഡി. ബ്ര​ഡ് ക്രം​മ്പ്‌​സി​ന് പ​ക​രം റ​സ്‌​ക് പൊ​ടി​യും ഉ​പ​യോ​ഗി​ക്കാം. തീ ​കു​റ​ച്ചു വ​ച്ചു വേ​ണം പ​ക്കോ​റ  ഉ​ണ്ടാ​ക്കാ​ൻ. അ​ല്ലെ​ങ്കി​ൽ ചി​ക്ക​ൻ ശ​രി​ക്കു വേ​വി​ല്ല.ചി​ക്ക​ൻ പ​ക്കോ​റ റെഡി 

Tags