ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ ചിക്കൻ ചാപ്‌സ് വീട്ടിലുണ്ടാക്കാം
ചേരുവകൾ
ചിക്കൻ: 300 ഗ്രാം
വെളിച്ചെണ്ണ: 100 മില്ലി
ഇഞ്ചി: 15 ഗ്രാം
വെളുത്തുള്ളി: 15 ഗ്രാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 8 ഗ്രാം
ചെറു ഉള്ളി: 80 ഗ്രാം
പച്ചമുളക്: 10 ഴൃമാ
കറിവേപ്പില: 2 ഗ്രാം
ഉപ്പ്: ആവശ്യത്തിന്
മഞ്ഞൾപൊടി: 5 ഗ്രാം
മല്ലിപൊടി: 10 ഗ്രാം
പെരുംജീരകം പൊടി: 10 ഗ്രാം
ഗരംമസാല: 5 ഗ്രാം
മല്ലിഇല: 5 ഗ്രാം
തേങ്ങപാൽ: 150 മില്ലി
തയ്യാറാക്കുന്ന രീതി
1) ചെറിയ പീസ് ചിക്കൻ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, മഞ്ഞൾപൊടി എന്നിവ ഉപോയോഗിച്ച് മാരിനെറ്റ് ചെയ്ത് തവയിൽ ഹാഫ് ഗ്രിൽ ചെയ്ത് എടുക്കുക.
2) ഫ്രയിങ് പാനിൽ വെളിച്ചെണ്ണ ചൂടാക്കി ചതച്ച ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി ,പച്ചമുളക് എന്നിവയിട്ട് വരട്ടിയശേഷം എല്ലാ മസാല പൊടികളുമിട്ട് മിക്‌സ് ചെയ്ത് ഗ്രിൽ ചെയ്ത ചിക്കൻ ഇട്ട്, തേങ്ങപാൽ ഒഴിച്ച് വറ്റിച്ച് ചെറുതായി അരിഞ്ഞ മല്ലിയിലയും കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി തീ ഓഫ് ചെയ്യുക.
3) കട്ടിയുള്ള തേങ്ങാപ്പാലും, മല്ലിയിലയും, ലെമൺ വെഡ്ജും ഉപയോഗിച്ച് ഗാർണിഷ് ചെയ്യാം.ചിക്കൻ ചാപ്‌സ് റെഡി .