കുട്ടിപ്പട്ടാളത്തിനു ഊർജ്ജം പകരാൻ ഇത് തയ്യാറാക്കി കൊടുക്കൂ

google news
chakkakurushake

ചേരുവകള്‍

    ചക്കക്കുരു തൊലി കളഞ്ഞു നന്നായി വേവിച്ചത്- ഒരു കപ്പ്
    തിളപ്പിച്ച് തണുപ്പിച്ച പാല്- ഒരു പാക്കറ്റ്
    ബൂസ്റ്റ്- രണ്ട് ടേബിള്‍ സ്പൂണ്‍
    പഞ്ചസാര- മൂന്ന് ടേബിള്‍ സ്പൂണ്‍ 

ചക്കകുരു ഷേക്ക്  തയ്യാറാക്കുന്ന വിധം

വേവിച്ച ചക്കക്കുരു നല്ല പോലെ ചൂടാറിയാല്‍ പഞ്ചസാരയും കാല്‍ കപ്പ് പാലും ചേര്‍ത്ത് മിക്‌സി യില്‍ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ബാക്കി പാലും ബൂസ്റ്റും ചേര്‍ത്ത് ഒന്നു കൂടി അടിച്ചെടുക്കുക. ഇത് ഒരു പാത്രത്തിലാക്കി ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക. ഇനി ഗ്ലാസ്സിലേക്ക് പകര്‍ന്നു മുകളില്‍ അല്പം ബൂസ്റ്റ് വിതറി വിളമ്പാം.

Tags