എണ്ണ പലഹാരങ്ങൾ ഇഷ്ടമാണോ ? എങ്കിൽ ഇത് തയ്യാറാക്കാൻ മറക്കരുത്

CauliflowerBajji
CauliflowerBajji


ആവശ്യമായ സാധനങ്ങൾ
കോളിഫ്‌ലവർ-1
കടലമാവ്——–ഒന്നെമുക്കാൽ കപ്പ്
വെള്ളം—1കപ്പ്
മുളകുപൊടി—ഒന്നര സ്പൂൺ
കായപൊടി—-അരസ്പൂൺ
ഉപ്പ്——–ആവശ്യത്തിന്
മഞ്ഞൾപൊടി—–കുറച്ച്
ബേക്കിംഗ് സോഡ—കാൽ സ്പൂൺ
അയമോദകം——അരസ്പൂൺ
വെളുത്ത എള്ള്-1സ്പൂൺ
പേരുംജീരകം—-1സ്പൂൺ
സൺഫ്‌ലവർ ഓയിൽ—വറുക്കാൻ ആവശ്യമായത്

കോളിഫ്‌ലവർ ബജ്ജി  തയ്യാറാക്കുന്ന വിധം

 കോളിഫ്‌ലവർ മുറിച്ച് മഞ്ഞൾപൊടി ഉപ്പ് വിനാഗിരി എന്നിവ ചേർത്ത് തിളച്ച വെള്ളത്തിൽ ഇട്ടു കുറച്ചു സമയം വെക്കുകയോ വെള്ളത്തിൽ ഇട്ടു തിളപ്പിക്കുകയോ ചെയ്യുക…ശേഷം വെള്ളം ഊറ്റി മാറ്റുക.
ഒരു പാത്രത്തിൽ കടലമാവ് കായപൊടി ഉപ്പ് മുളകുപൊടി അയമോദകം പെരുംജീരകം എള്ള് ബേക്കിംഗ് സോഡ എന്നിവ ചേർത്ത് വെള്ളം കുറച്ചു കുറച്ച് ആയി ചേർത്ത് കട്ടിയായി മാവ് മിക്‌സ് ചെയ്യുക. അതിലേക്കു വെള്ളം ഊറ്റി മാറ്റി വെച്ച കോളിഫ്‌ലവർ ചേർത്തു മിക്‌സ് ചെയ്യുക
ചീനച്ചട്ടിയിൽ ഓയിൽ ചൂടാക്കുക. കുറഞ്ഞ തീയിൽ വെച്ചശേഷം കുറച്ചു കുറച്ച് ആയി കോളിഫ്‌ലവർ ഇട്ടു തിരിച്ചും മറിച്ചും ഇട്ടു വേവിച്ചടുക്കുക. വേണമെങ്കിൽ മാവിൽ കാൽ സ്പൂൺ ഗരം മസാല കൂടെ ചേർത്തു മിക്‌സ് ചെയ്തും ഉണ്ടാക്കാം.
Note:-മാവ് തയ്യാറാക്കുമ്പോൾ വെള്ളം കൂടിപോവാതെ ശ്രദ്ധിച്ചു വേണം മിക്‌സ് ചെയ്യാൻ. വെള്ളം കൂടിപ്പോയാൽ എണ്ണ കുടിക്കും.മാവ് കറക്റ്റ് ആയി കോളിഫ്‌ലവറിൽ പിടിക്കില്ല വിട്ടുപോവും. ബേക്കിംഗ് സോഡ നിർബന്ധമില്ല ഇല്ലാതെയും ഉണ്ടാക്കാം.അയമോദകം പെരുംജീരകം എള്ള് എന്നിവ ഓപ്ഷണൽ ആണ്. അതുപോലെ ഞാൻ ഇവിടെ അരിപൊടി ചേർത്തിട്ടില്ല. വേണമെങ്കിൽ കുറച്ച് കൂടെ ക്രിസ്പി ആയി കിട്ടും അരിപൊടി ചേർത്താൽ.

Tags