വ്യത്യസ്തമായ രുചിയിലുള്ള പ്രാതൽ തയ്യാറാക്കിയാലോ

 breadmasala
 breadmasala

ചേരുവകൾ 

ബ്രെഡ് 8 കഷണം, നെയ്യ് 1/2 ടീസ്പൂൺ, എണ്ണ 1 ടേബിൾ സ്പൂൺ, തക്കാളി 1, വെളുത്തുള്ളി 3 എണ്ണം, മുളക് പൊടി 1/2 ഉം 3/4 ടീസ്പൂൺ, മല്ലിപ്പൊടി 1/2 ടീസ്പൂൺ, തൈര് 1 ടേബിൾ സ്പൂൺ, ഉള്ളി 1 എണ്ണം, മഞ്ഞൾ പൊടി 1/4 ടീസ്പൂൺ, ഖരം മസാല 1/4 ടീസ്പൂൺ, ഉപ്പ് , മല്ലി ചപ്പ്.

മസാല ബ്രെഡ്  തയ്യാറാക്കുന്ന വിധം 

ആദ്യം തന്നെ ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ശേഷം പാനിൽ നെയ്യ് ഒഴിക്കുക. പിന്നെ ബൈഡ് പീസുകൾ അതിൽ വച്ച് ഫ്രൈ ചെയ്തെടുക്കുക. രണ്ടു ഭാഗവും മറിച്ചിട്ട് ഫ്രൈ ചെയ്യുക. ശേഷം ബ്രെഡിനെ ചെറിയ പീസുകളായി  മുറിച്ച് വയ്ക്കുക്കുക. പിന്നീട് ഒരു മിക്സിയുടെ ജാറെടുത്ത് അതിൽ തക്കാളി, വെളുത്തുള്ളി, ഇഞ്ചി, മുളക് പൊടി, മഞ്ഞൾ പൊടി, മല്ലിപ്പൊടി, തൈര് എന്നിവ ചേർത്ത് അത് അരച്ചെടുക്കുക. പിന്നീട് ഒരു പാനെടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ എണ്ണ  ഒഴിക്കുക. ചെറുതായി അരിഞ്ഞ ഉള്ളി ചേർക്കുക.


പിന്നെ ഉള്ളി  കുറച്ച് വാടിയ ശേഷം അതിൽ തക്കാളി അരച്ചത് ചേർക്കുക. ശേഷം അതിൽ മഞ്ഞൾ പൊടി, ഖരം മസാല ,ഉപ്പ് എന്നിവ ചേർത്ത് മിക്സാക്കുക. ശേഷം അതിൽ ഫ്രൈ ചെയ്ത ബ്രെഡ് ചെറിയ കഷണങ്ങളായി അരിഞ്ഞ് അതിൽ ചേർക്കുക. പിന്നീട് മുറിച്ച് വച്ച മല്ലി ചപ്പ് ചേർത്ത് ഇറക്കിവയ്ക്കുക.യമ്മി ടേസ്റ്റിലുള്ള ബ്രെഡ് മസാല റെഡിയായി കഴിഞ്ഞു. 

Tags