കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കു ഈ ചായക്കടി

balls

ചേരുവകൾ
ബ്രഡ് – 10 എണ്ണം
ചിക്കൻ എല്ലില്ലാത്തത് – 200 ഗ്രാം
സവാള – 1 ഇടത്തരം
കാപ്‌സിക്കം – 1 ഇടത്തരം
കാരറ്റ്- 1 ചെറുത്
നാരങ്ങാനീര് – 1 ടീ സ്പൂൺ
മുളകുപൊടി – 1/2 ടീ സ്പൂൺ
കുരുമുളകു പൊടി – 1/2 ടീ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മയൊണൈസ് – 2 ടേബിൾ സ്പൂൺ
ബ്രഡ് പൊടി – 1 കപ്പ്
എണ്ണ – വറുക്കാൻ ആവശ്യത്തിന്

ബ്രഡ് ബോൾസ് തയ്യാറാക്കുന്നവിധം

ചിക്കൻ ഉണ്ടെങ്കിൽ ഉപ്പും കുരുമുളകും ചേർത്ത് വേവിച്ച് കൈ കൊണ്ട് ചെറിയ കഷ്ണങ്ങളായി പൊടിച്ചെടുക്കുക. ഇല്ലെങ്കിലും കുഴപ്പമില്ല. പച്ചക്കറികൾ ചെറുതായി അരിഞ്ഞെടുക്കുക, ഇതു പൊടിച്ചുവച്ച ചിക്കനൊപ്പം ചേർത്ത് 6 മുതൽ 10 വരെയുള്ള ചേരുവകൾ ചേർത്തിളക്കിയാൽ ഫില്ലിങ് റെഡി.

ഓരോ ബ്രഡ് കഷ്ണങ്ങളായെടുത്ത്, അരികു മുറിച്ച് വെള്ളത്തിൽ മുക്കിയെടുക്കുക. അതിനു ശേഷം അധികമുള്ള വെള്ളം കളയുന്നതിനായി, ബ്രഡ് രണ്ടു കൈകൊണ്ടും അമർത്തുക. നനച്ചെടുത്ത ബ്രഡ് ഷീറ്റിലേക്ക് നേരത്തെ തയാറാക്കി വച്ച കൂട്ട് നിറച്ച് ബോൾ പോലെ ഒട്ടിച്ചെടുത്ത് ഉരുട്ടിയെടുക്കുക, അതിനു ശേഷം ഓരോ ബ്രഡ് ബോളും ബ്രഡ് പൊടിയിൽ മുക്കി എടുക്കുക.

പാനിൽ എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ, ഉരുളകൾ ഇട്ടു പൊരിച്ചെടുക്കുക. പുറം ഭാഗം ഗോൾഡൻ നിറമാകുന്നതുവരെ ഫ്രൈ ചെയ്യുക. ചെറിയ തീയിൽ ഇട്ടു വേണം ഫ്രൈ ചെയ്യാൻ, പാകമായാൽ എണ്ണയിൽ നിന്നും മാറ്റി ടൊമാറ്റോ സോസിനൊപ്പം വിളമ്പാം.

Tags