ഇന്നത്തെ സ്പെഷൽ കൊങ്കണി വിഭവം ആയാലോ

bhakri
bhakri

ചേരുവകൾ

1.പച്ചരി - 2 കപ്പ്
2. തേങ്ങ - രണ്ടര കപ്പ്
3. ഉപ്പ് ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം 

പച്ചരി കഴുകി മൂന്നു - നാല് മണിക്കൂർ കുതിർത്തു വെയ്ക്കുക .ശേഷം തേങ്ങാ ചേർത്ത് വളരെ നന്നായി മഷി പോലെ അരച്ചെടുക്കുക. ഒട്ടും തരുതരുപ്പുണ്ടാവാൻ പാടില്ല.

മാവിന്റെ അയവ് കൂടുതൽ കട്ടിയും തീരെ നേർത്തു പോവാനും പാടില്ല. അതായതു വാഴയിലയിൽ പുരട്ടുമ്പോൾ പുറത്തേക്ക് ഒഴുകി വരാൻ പാടില്ല . കൂടുതൽ കട്ടിയായാൽ ദോശ കല്ലിച്ചും പോവും. അത് കൊണ്ട് മാവിന്റെ അയവ് ശ്രദ്ധിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഇനി ഉടനെ തന്നെ നമുക്ക് ഭക്‌രി ചുട്ടെടുക്കാം.

ചൂടായ ദോശക്കല്ലിൽ ഒരു വാഴയിലക്കീറ് വെച്ച് അതിന് മീതെ മാവ് തവി കൊണ്ട് പരത്തുക. ഉടനെ തന്നേ മറ്റൊരു വാഴയിലക്കീറു കൊണ്ട് ഇത് മൂടി വെയ്ക്കുക. മറുഭാഗം തിരിച്ചും മറിച്ചും ഭക്‌രി ചുട്ടെടുക്കുക. അതോടെ ഭക്‌രി തയ്യാർ. ഇനി ഇലകളിൽ നിന്നും ഓരോന്നായി ഇളക്കി എടുത്ത് ഇഷ്ടമുള്ള കറി കൂട്ടി വിളമ്പാവുന്നതാണ്.

Tags