കുട്ടിക്കുറുമ്പുകൾ‌ക്കു നൽകാം കലക്കൻ പലഹാരം

BananaRoll
BananaRoll

വേണ്ട ചേരുവകൾ...

പഴം                      1 എണ്ണം
പച്ചരി                   അര കപ്പ്
ചൗവ്വരി               അര ടേബിൾ സ്പൂൺ
ഉഴുന്നുപരിപ്പ്      അര ടേബിൾ സ്പൂൺ
തേങ്ങ                   കാൽ കപ്പ്
ശർക്കര               അരക്കപ്പ്
ഉലുവ                  അര ടീസ്പൂൺ
കശുവണ്ടി            2 ടേബിൾ സ്പൂൺ
ഉണക്കമുന്തിരി     2 ടേബിൾ സ്പൂൺ
ഏലയ്ക്കാപ്പൊടി കാൽ ടീസ്പൂൺ
തേങ്ങാക്കൊത്ത് (നെയ്യിൽ വറുത്തത്) 1 ടേബിൾ സ്പൂൺ
നെയ്യ്                      2 ടേബിൾ സ്പൂൺ
എണ്ണ                      1 ടേബിൾ സ്പൂൺ
ഉപ്പ്                          ഒരു നുള്ള്

  ബനാന റോൾ തയ്യാറാക്കുന്ന വിധം...

ആദ്യം പച്ചരി, ചൗവ്വരി, ഉലുവ എന്നിവ വെള്ളത്തിലിട്ട് കുതിർത്ത് വയ്ക്കുക. ഇത് നല്ലപോലെ അരച്ചെടുത്ത് 4 മുതൽ 5 വരെ മണിക്കൂർ വയ്ക്കുക. മാവ് പുളിക്കാനാണിത്. ശേഷം തേങ്ങ വെള്ളം ചേർത്തരച്ച് മാവിൽ ചേർത്തിളക്കണം. ശർക്കര പൊടിച്ചതും പഴം ചെറുതായി നുറുക്കിയതും ഉപ്പും ഉണക്കമുന്തിരിയും കശുവണ്ടിപ്പരിപ്പും എലയ്ക്കാപ്പൊടിയും ചേർത്തിളക്കുക. നല്ലപോലെ ഇളക്കി ഉണ്ണിയപ്പം മാവു പരുവത്തിലാക്കണം. ശേഷം നെയ്യപ്പച്ചട്ടിയിൽ എണ്ണയും നെയ്യും ഒഴിച്ചു ചൂടാക്കി ഇതൊഴിച്ച് ഇരുവശവും വേവിച്ചെടുക്കുക. ബനാന റോൾ തയ്യാറായി..

Tags