പെട്ടെന്ന് തയ്യാറാക്കാൻ കഴിയുന്ന ഒരു പഞ്ചാബി വിഭവം ഇതാ ..

AlooPorotta

ചേരുവകൾ
ഉരുളകിഴങ്ങ്    – 2 എണ്ണം
സവാള     – 3 എണ്ണം
പച്ചമുളക്    –  4 എണ്ണം
മല്ലിയില     – 2 തണ്ട്
ആട്ട         – 750 ഗ്രാം
മൈദ         – 400 ഗ്രാം
ജീരകം     – അൽപം
മുളകുപൊടി     – 3 ടേബിൾ സ്പൂൺ
ചാട്ട് മസാല     – ഒന്നര ടേബിൾ സ്പൂൺ
ഗരം മസാല     – ഒരു ടിസ്പൂൺ
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – ഒരു ടീസ്പൂൺ വീതം
എണ്ണ         – രണ്ടു ടേബിൾ സ്പൂൺ
ഉപ്പ്         – ആവശ്യത്തിന്
വെണ്ണ         – 200 ഗ്രാം

ആലൂ പൊറോട്ട തയ്യാറാക്കുന്ന വിധം

300 മില്ലി വെള്ളത്തിൽ ആവശ്യത്തിന് ഉപ്പും അൽപം എണ്ണയും ചേർത്ത് ആട്ട കുഴച്ച് 20 മിനിറ്റ് വെക്കുക. ഉരുളക്കിഴങ്ങ് വേവിച്ച് നന്നായി ഉടച്ചെടുത്ത ശേഷം ഇതിലേക്ക് മറ്റു ചേരുവകൾ ചേർത്ത് യോജിപ്പിക്കുക. നേരത്തെ കുഴച്ചു വെച്ച ആട്ടമാവ് ഉരുട്ടിയെടുത്ത് ആവശ്യത്തിന് മസാല നിറച്ച ശേഷം മൈദയിൽ മുക്കി പൊട്ടിപ്പോകാതെ ചെറുതായി പരത്തുക. പാനിൽ അല്പം എണ്ണയൊഴിച്ച് പൊറോട്ട വേവിക്കുക. പഞ്ചാബി സ്റ്റൈൽ ആലു പൊറോട്ട റെഡി… ഇനി തൈരും പച്ചമുളകും വെണ്ണയും ചേർത്ത് ആസ്വദിച്ച് കഴിക്കാം.

Tags